വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

Sunday 09 June 2024 12:51 AM IST

ആറൻമുള : പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത വാട്ടർ അതോറിറ്റിയുടെ അനാസ്ഥയ്ക്കെതിരെ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കല്ലറക്കടവിലെ വാട്ടർ അതോറിറ്റി ഓഫീസ് എ.ഇ യെ ഉപരോധിച്ചു. ഒരുമാസമായി കുഴിക്കാല ,കാരംവേലി,പുന്നക്കാട്, ചക്കിട്ട മുക്ക് ആറന്മുള ഭാഗങ്ങൾ ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ്‌ ലൈനുകൾ പൊട്ടി വെള്ളം പാഴായി പോകുകയാണ്. ഇത് കാരണം ഈ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം എത്തുന്നില്ല. ഡി.സി സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement