ചെെനയെ വേണ്ട? മോദിയുടെ മൂന്നാം ഊഴത്തിന് പിന്നാലെ ടെസ്‌ല കാറുകൾ ഇന്ത്യയിലേക്ക്, നിർണായക പ്രഖ്യാപനത്തിന്​ ​മ​സ്ക്

Sunday 09 June 2024 1:10 AM IST

വൈ​ദ്യു​തി​ ​കാ​ർ​ ​നി​ർ​മ്മാ​ണ​ ​രം​ഗ​ത്തെ​ ​പ്ര​മു​ഖ​രാ​യ​ ​ടെ​സ്‌​ല​യു​ടെ​ ​ഉ​ട​മ​ ​ഇ​ലോ​ൺ​ ​മ​സ്ക് ​ഹ്ര​സ്വ​കാ​ല​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​ഇ​ന്ത്യ​യി​ലെ​ ​നി​ക്ഷേ​പ​ ​പ​ദ്ധ​തി​ക​ൾ​ ​സ​ജീ​വ​മാ​ക്കു​ന്നു.​ ​ടെ​സ്‌​ല​ ​കാ​റു​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ ​ഫാ​ക്ട​റി​ ​ഗു​ജ​റാ​ത്തി​ൽ​ ​ആ​രം​ഭി​ക്കാനും​ ​സാ​റ്റ​ലൈ​റ്റ് ​ഫോ​ൺ​ ​സേ​വ​ന​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​സ്റ്റാ​ർ​ലി​ങ്കി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങാനും​ ​വ​ലി​യ​ ​താ​ത്പ​ര്യ​മാ​ണ് ​ഇ​ലോ​ൺ​ ​മ​സ്കി​നു​ള്ള​ത്.​ ​പൊ​തു​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​ന്ന​തി​ന് ​മ​സ്ക് ​ഇ​ന്ത്യ​യി​ൽ​ ​എ​ത്തു​മെ​ന്ന് ​അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​സ​ന്ദ​ർ​ശ​നം​ ​റ​ദ്ദാ​ക്കി.​ ​ഔ​ദ്യോ​ഗി​ക​ ​തി​ര​ക്കു​ക​ളാ​ണ് ​കാ​ര​ണ​മാ​യി​ ​പ​റ​ഞ്ഞ​തെ​ങ്കി​ലും​ ​തൊ​ട്ട​ടു​ത്ത​ ​വാ​രം​ ​മ​സ്ക് ​ചൈ​ന​യി​ലെ​ത്തി​യ​തോ​ടെ​ ​ഇ​ന്ത്യ​ൻ​ ​വി​പ​ണി​യി​ൽ​ ​നി​ക്ഷേ​പി​ക്കാ​നു​ള്ള​ ​താ​ത്പ​ര്യ​ക്കുറ​വാ​യും​ ​വ്യാ​ഖ്യാ​നി​ച്ചി​രു​ന്നു.


എ​ന്നാ​ൽ​ ​മൂ​ന്നാം​ ​ത​വ​ണ​യും​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ ​ന​രേ​ന്ദ്ര​ ​മോ​ദി​യെ​ ​അ​ഭി​ന​ന്ദ​നം​ ​അ​റി​യി​ക്കാൻ മ​സ്ക് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വി​ളി​ച്ചി​രു​ന്നു.​ ​ത​ന്റെ​ ​ക​മ്പ​നി​ക​ൾ​ ​ഇ​ന്ത്യ​യി​ൽ​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ഴ്ച​വെ​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ ​മ​സ്ക് ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​പു​തി​യ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് ​ശേ​ഷം​ ​മ​സ്ക് ​ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Advertisement
Advertisement