മുഖ്യമന്ത്രിക്ക് വലിയ തൊലിക്കട്ടി: വി. മുരളീധരൻ

Sunday 09 June 2024 2:55 AM IST

തിരുവനന്തപുരം: മൂന്ന് വർഷത്തെ ഭരണത്തിന് ജനങ്ങൾ നൽകിയ വിധിയെഴുത്തിൽ തോറ്റിട്ടും പ്രോഗ്രസ് കാർഡിറക്കിയ പിണറായി വിജയൻ സംസ്ഥാനം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി.നേതാവ് വി. മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ പ്രോഗസ് കാർഡിൽ എല്ലാ വിഷയത്തിലും പൂജ്യമാണെന്ന് മുരളീധരൻ പരിഹസിച്ചു. പറഞ്ഞതൊന്നും ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽത്തന്നെ വ്യക്തമെന്നും മുരളീധരൻ വാ‌ർത്താസമ്മേളനത്തിൽ പറഞ്ഞു. വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുതയാണ് പിണറായിയുടെ ശൈലി ഇതാണ് ഗീവർഗീസ് മാർ കൂറിലോസിനെതിരായും കണ്ടതെന്നും മുരളീധരൻ പറഞ്ഞു.

Advertisement
Advertisement