കോഴിക്കോടിനുള്ള അഞ്ച് വിമാനങ്ങൾ കൊച്ചിയിലിറക്കി

Sunday 09 June 2024 3:03 AM IST

നെടുമ്പാശേരി: കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന അഞ്ച് വിമാനങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കൊച്ചിയിലിറക്കി. ഇന്നലെ പുലർച്ചെ മൂന്നിനും ആറിനുമിടയിൽ മസ്കറ്റ്, മനാമ, ദുബായ്, ദോഹ, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളാണിവ. കാലാവസ്ഥ മെച്ചപ്പെട്ടതോടെ,​ എട്ട് മണിക്ക് ശേഷം എല്ലാ വിമാനങ്ങളും കോഴിക്കോട്ടേക്ക് പോയി.

Advertisement
Advertisement