വിഘ്നങ്ങൾ അകറ്റണേ വിഘ്നേശ്വരാ; സുരേഷ് ഗോപിയുടെയും മോദിയുടെയും പേരിൽ വഴിപാട്, പ്രസാദം വിതരണം ചെയ്യും

Sunday 09 June 2024 4:49 PM IST

കൊട്ടാരക്കര: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിയക്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും പേരിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വഴിപാട്. ഒരു മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പത്തനംതിട്ടയിലെ ബി ജെ പി പ്രവർത്തകരാണ് ഇരുവരുടെയും പേരിൽ വഴിപാട് കഴിപ്പിച്ചത്.

വിഘ്നങ്ങൾ അകറ്റാനാണ് വിഘ്‌നേശ്വരന് വഴിപാട് നടത്തിയതെന്നാണ് ബി ജെ പി പ്രവർത്തകർ പറയുന്നത്. ഉണ്ണിയപ്പവും അർച്ചനയുമാണ് വഴിപാടായി കഴിപ്പിച്ചത്. പ്രവർത്തകർ ഇന്ന് വൈകിട്ട് പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ ഉണ്ണിയപ്പം പ്രസാദം വിതരണം ചെയ്യുമെന്നാണ് വിവരം.

രാഷ്‌ട്രപതി ഭവൻ അങ്കണത്തിൽ വൈകിട്ട് 7.15നാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. രാഷ്‌ട്രപതി ദ്രൗപദി മുർമു നിയുക്ത മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ രാഷ്‌ട്രത്തലവൻമാർ, മതമേലദ്ധ്യക്ഷൻമാർ, ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് മൈനേഴ്സ്, വന്ദേഭാരത് ട്രെയിൻ നിർമ്മിക്കുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, 'വികസിത് ഭാരത്' അംബാസഡർമാർ തുടങ്ങി 9000ത്തോളം അതിഥികൾ പങ്കെടുക്കും. ചടങ്ങിന്റെ ഭാഗമായി ഡൽഹിയിൽ മൂന്നുനിര സുരക്ഷ ഒരുക്കിയിരിക്കുന്നത്.

സത്യപ്രതിജ്ഞയ്‌ക്കായി സുരേഷ് ഗോപി സകുടുംബം ഡൽഹിയിലെത്തിയിട്ടുണ്ട്.സുരേഷ് ഗോപിയെക്കൂടാതെ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും കേന്ദ്രമന്ത്രിയാകും.ബി ജെ പി മുൻ ദേശീയ ഉപാദ്ധ്യക്ഷൻ ആണ് ജോർജ് കുര്യൻ.

Advertisement
Advertisement