ഫലവൃക്ഷ തൈകൾ നട്ടു

Monday 10 June 2024 12:02 AM IST

ശ്രീകൃഷ്ണപുരം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടി പർപ്പസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ ന്യായാലയ വളപ്പിലും ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് തൈ നടീൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.സൈതാലി, സംഘം വൈസ് പ്രസിഡന്റ് വി.എൻ.കൃഷ്ണൻ, എൻ.നാരായണൻ കുട്ടി, വി.ഗോപാല കൃഷ്ണൻ, യു.കവിത, സെക്രട്ടറി സി.പി. ഷൈലജ, സുകുമാരൻ, ഗീത, ശ്രീജിത്ത്, ഗ്രാമ ന്യായാലയ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement