പരിസ്ഥിതി സൗഹൃദ പ്രചാരണത്തിന് തുടക്കം

Monday 10 June 2024 12:00 AM IST
എസ്.കെ.എസ്.എസ്.എഫ് പരിസ്ഥിതി സൗഹൃദ വാരാചരണ കാംപയിൻ കുറ്റ്യാടി മേഖലതല ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകൻ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി 'പച്ചപ്പാണ് തുരുത്ത്, ചൂഷണമാണ് വിപത്ത്' പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദ പ്രചാരണത്തിന് കുറ്റ്യാടി മേഖലയിൽ തുടക്കമായി. അടുക്കത്ത് സയ്യിദ് സി.എസ്.കെ തങ്ങൾ ശരീഅത്ത് കോളേജിൽ പരിസ്ഥിതി പ്രവർത്തകൻ ശ്രീനി പാലേരി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അജ്മൽ അശ്അരി അദ്ധ്യക്ഷത വഹിച്ചു. ഹാഫിസ് മുഹമ്മദ്, അർഷാദ് ദാരിമി, നിസാർ ഫൈസി, ടി.പി മുനീർ, ശംസുദ്ദീൻ കൊടുവള്ളി, സുബൈർ അടുക്കത്ത്, മുഹമ്മദ് നാജിഫ് എന്നിവർ പ്രസംഗിച്ചു. യൂനിറ്റ് തലത്തിൽ പള്ളി, മദ്‌റസ, ഹോസ്പിറ്റൽ, സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് വൃക്ഷ തൈ നടുകയും പരിസരം ശുചീകരിക്കുകയും ചെയ്തു.

Advertisement
Advertisement