'യൂത്ത് പ്ലസ് ' സംഘടിപ്പിച്ചു

Monday 10 June 2024 12:02 AM IST
തിരുവള്ളൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് പ്ലസ് അനുമോദനം കെ.പി.സി.സി ഡിജിറ്റൽ മീഡിയസെൽ കൺവീനർ ഡോ.സരിൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: തിരുവള്ളൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് പ്ലസ് അനുമോദനം കെ.പി.സി.സി ഡിജിറ്റൽ മീഡിയസെൽ കൺവീനർ ഡോ.സരിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജയ് കൃഷ്ണ. ആർ അദ്ധ്യക്ഷത വഹിച്ചു. ബവിത്ത് മലോൽ, വി .പി .ദുൽഖിഫിൽ, ഡി.സി.സി സെക്രട്ടറി രാധാകൃഷ്ണൻ കാവിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്. എം.മുനീർ, പി .സി. ഷീബ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സി. ടി .കെ ബബിൻ ലാൽ. എടവത്ത്കണ്ടി കുഞ്ഞിരാമൻ, ആർ .രാമകൃഷ്ണൻ, വി .കെ .ഇസ്ഹാഖ്, രഞ്ജിനി വെള്ളാച്ചേരി, രമേഷ് നൊച്ചാട്ട് ,നിഷില കോരപ്പാണ്ടി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement