എസ്.എഫ്.ഐ വിജയോത്സവം

Monday 10 June 2024 12:12 AM IST
എസ്.എഫ്.ഐ വിജയോത്സവം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: എസ്.എഫ്.ഐ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം വിജയ നേടിയ സ്കൂളുകളെയും അനുമോദിച്ചു. ക്ലാപ്പ് എന്ന പേരിൽ നടത്തിയ പരിപാടിയിൽ 482 വിദ്യാർത്ഥികളെയും 16 സ്കൂളുകളെയുമാണ് അനുമോദിച്ചത്. മേലാങ്കോട്ട് ലയൺസ് ഓഡിറ്റോറിയത്തിൽ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അതിരഥ് വിനോദ് അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗം ഡോ. എ. അശോകൻ ക്ലാസ്സ് എടുത്തു. നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത, അഡ്വ. പി. അപ്പുക്കുട്ടൻ, ജില്ലാ പ്രസിഡന്റ് വിഷ്ണു ചേരിപ്പാടി, അനീഷ് ചാമുണ്ഡിക്കുന്ന്, കെ.വി ചൈത്ര, സുകേഷ് അമ്പലത്തറ, മനിഷ മോഹനൻ എന്നിവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി അലൻ ജോർജ് സ്വാഗതവും ഋഷിത സി. പവിത്രൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement