സമുദ്രത്തെ വീണ്ടെടുക്കേണ്ടത് അനിവാര്യം

Monday 10 June 2024 1:28 AM IST
വളപ്പ് ബീച്ചിൽ ശുചീകരണത്തിൽ പങ്കാളികളായവർ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.യോടൊപ്പം

വൈപ്പിൻ: ഭൂമിയിലെ ഭൂരിഭാഗം ജൈവ വൈവിധ്യങ്ങളുടെയും ആവാസകേന്ദ്രമായ സമുദ്രത്തെ വീണ്ടെടുക്കേണ്ടത് അനിവാര്യമാണെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. വലിയ മത്സ്യങ്ങളുടെ എണ്ണം കുറക്കുകയും 50ശതമാന പവിഴപ്പുറ്റുകൾ നശിപ്പിക്കുകയും ചെയ്ത് സമുദ്രവുമായി പുതിയ സംതുലിതാവസ്ഥ സൃഷ്ടിക്കണം.

ലോക മഹാസമുദ്ര ദിനത്തോടനുബന്ധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് മറൈൻ സയൻസസ്, ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യയുമായി സഹകരിച്ച് വളപ്പ് ബീച്ചിൽ സംഘടിപ്പിച്ച ശുചീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. സൊസൈറ്റി ഒഫ് മറൈൻ ബയോളജിസ്റ്റ്സ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി, സെന്റ് ആൽബർട്ട്‌സ് കോളേജ്, സെന്റ് േെരസാസ് കോളേജ്, ഭാരത മാതാ കോളേജ്, സേക്രഡ് ഹാർട്ട്‌സ് കോളേജ്, അസോസിയേഷൻ ഓഫ് ഫിഷറീസ് ഗ്രാജുവേറ്റ്‌സ് എന്നിവയും ഹരിതകർമസേനാംഗങ്ങളും ബീച്ച് ശുചീകരണത്തിൽ പങ്കാളികളായി. നൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു.

ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ പ്രസിഡന്റ് ഡോ. എൻ. വി. കുര്യൻ, സ്‌കൂൾ ഒഫ് മറൈൻ സയൻസസ് ഡയറക്റ്റർ ഡോ. എ. എ. മുഹമ്മദ് ഹാത്ത, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. പി. പ്രിയജ, ഡോ. വിഷ്ണു വേണുഗോപാൽ എന്നിവർ സംസാരിച്ചു. എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, വാർഡ് അംഗം സ്വാതിഷ് സത്യൻ എന്നിവർ പങ്കെടുത്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Advertisement
Advertisement