വടക്കൻ ജില്ലകളിൽ മഴ ശക്തമാകും

Monday 10 June 2024 12:00 AM IST

തിരുവനന്തപുരം: കർണാടക, ഗോവയ്ക്ക് മുകളിലുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് മൂന്നുദിവസം ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിലായിരിക്കും കൂടുതൽ ശക്തം.തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും കാര്യമായ മഴ ലഭിക്കും.തീരദേശ മേഖലകളിൽ കുറവായിരിക്കും.

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള,​തമിഴ്നാട് തീരങ്ങളിൽ രണ്ട് ദിവസം രൂക്ഷമായ കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.തീരദേശമേഖലയിലുള്ളവർ ജാഗ്രത പാലിക്കണം.

യെല്ലോ അലർട്ട് ഇന്ന് - തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

Advertisement
Advertisement