ബാർ കോഴ: അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം
Monday 10 June 2024 12:00 AM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ, ബാർ കോഴ വിഷയത്തിൽ സർക്കാരിനെതിരേ കടന്നാക്രമണത്തിന് പ്രതിപക്ഷം. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി കോൺഗ്രസ് എം.എൽ.എ റോജി എം. ജോൺ നോട്ടീസ് നൽകി.
ബാർ കോഴ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടിരിക്കുന്ന എൽ.ഡി.എഫിനെ സമ്മർദ്ദത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബാർ കോഴ അടക്കമുള്ള വിഷയങ്ങൾ സഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.