വീണ്ടും മഞ്ഞപ്പിത്തം വേങ്ങൂരിൽ ജാഗ്രത ഒരുദിനം,​നാല് രോഗികൾ

Monday 10 June 2024 1:23 AM IST

കൊ​ച്ചി​:​ ​ദി​വ​സ​ങ്ങ​ളു​ടെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​ഒ​റ്റ​ദി​വ​സം​ ​നാ​ല് ​പേ​ർ​ക്ക് ​കൂ​ടി​ ​മ​ഞ്ഞ​പ്പി​ത്തം​ ​സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ ​ജാ​ഗ്ര​ത​ ​പാ​ലി​ച്ച് ​വേ​ങ്ങൂ​ർ​ ​പ​ഞ്ചാ​യ​ത്ത്.​ 30​നും​ 35​നും​ ​ഇ​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​വ​രാ​ണ് ​പു​തി​യ​ ​രോ​ഗ​ബാ​ധി​ത​ർ.​ ​ഏ​പ്രി​ൽ​ 17​ന് ​ആ​ദ്യ​രോ​ഗ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ച​തി​ന് ​സ​മാ​ന​മാ​ണ് ​ര​ണ്ടാം​വ​ര​വ്.​ ​അ​ന്ന് ​ര​ണ്ട് ​പേ​രി​ൽ​ ​തു​ട​ങ്ങി​യ​ ​രോ​ഗം​ ​ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് 240​ ​പേ​രി​ലേ​ക്കാ​ണ് ​അ​ന്ന് ​പ​ട​ർ​ന്ന​ത്.​ ​ശേ​ഷം​ ​ഒ​ന്ന​ര​യാ​ഴ്ച​യോ​ളം​ ​പു​തി​യ​ ​കേ​സു​ക​ൾ​ ​ഒ​ന്നും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നി​ല്ല.​ ​അ​തേ​സ​മ​യം,​​​ ​അ​ന്ന് ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​ർ​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർ​ജ്,​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​എ​ന്നി​വ​രെ​ ​നേ​രി​ൽ​ ​ക​ണ്ട് ​പ്ര​ശ്‌​ന​ത്തി​ന്റെ​ ​ഗൗ​ര​വം​ ​ധ​രി​പ്പി​ച്ച് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച​ട്ടം​ ​പി​ൻ​വ​ലി​ച്ചാ​ലു​ട​ൻ​ ​തു​ക​ ​അ​നു​വ​ദി​ക്കാ​മെ​ന്നാ​യി​രു​ന്നു​ ​വാ​ഗ്‌​ദാ​നം.​ ​ശേ​ഷം​ ​ഇ​തു​വ​രെ​ ​സ​ർ​ക്കാ​ർ​ ​ഈ​ ​ഭാ​ഗ​ത്തേ​ക്ക് ​തി​രി​ഞ്ഞു​ ​നോ​ക്കി​യി​ട്ടി​ല്ലെ​ന്ന് ​ഭ​ര​ണ​-​ ​പ്ര​തി​പ​ക്ഷ​ ​അം​ഗ​ങ്ങ​ൾ​ ​ഒ​രേ​ ​സ്വ​ര​ത്തി​ൽ​ ​കു​റ്റ​പ്പെ​ടു​ത്തു​ന്നു. പഞ്ചായത്ത് ധനം സമാഹരിച്ചാണ് ചികിത്സാ ധനസഹായം നൽകുന്നതും മഞ്ഞപ്പിത്തത്തെ നേരിടാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും .

ഒറ്റക്കെട്ടായി പഞ്ചായത്ത്

എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിനെയാകെ പിടിച്ചുലച്ച പ്രശ്‌നം ഭരണ- പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായാണ് നേരിടുന്നത്. ചികിത്സാ സഹായ നിധിയുടെ നടത്തിപ്പും പണം സ്വരൂപിക്കുന്നതുമെല്ലാം ഒന്നിച്ചാണ്. പഞ്ചായത്ത് രൂപീകരിച്ച സഹായ നിധിയിലേക്ക് ഇതുവരെ ഒഴുകിയെത്തിയത് എട്ട് ലക്ഷത്തോളം രൂപയാണ്.

നേരിടാൻ നടപടികൾ

ആഴ്ചയിലൊരിക്കൽ പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും കുടിവെള്ള സ്രോതസുകളുടെ ശുചീകരണം

 പരിശോധന പതിവ്

 രോഗബാധിതരുള്ള മുഴുവൻ കുടുംങ്ങൾക്കും ഭക്ഷ്യക്കിറ്റ് വിതരണം

കുടുംബശ്രീയുടെ നേതൃത്വത്തിലും ഭക്ഷ്യക്കിറ്റുകൾ

സർക്കാരിന്റെ സഹായം ലഭിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരും. പഞ്ചായത്ത് ഒറ്റക്കെട്ടായാണ് പ്രതിസന്ധിയെ നേരിടുന്നത്.

ശിൽപ സുധീഷ്
പ്രസിഡന്റ്

തിങ്കളാഴ്ചത്തെ പഞ്ചായത്ത് കമ്മിറ്റിയിൽ സർക്കാർ ധനസഹായ പ്രശ്‌നം ചർച്ചയാകും. എത്രയും വേഗം സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് പോകും.

ബൈജു പോൾ
പ്രതിപക്ഷ നേതാവ്

രോഗബാധ പടർന്നു പിടിക്കുന്നതിനു പിന്നാലെ സാമ്പത്തിക സഹായം അനുവദിക്കുന്ന കീഴ്‌വഴക്കമില്ല. എന്നാൽ, വേങ്ങൂർ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് റിപ്പോർട്ട് പഠിച്ച് എത്രയും വേഗം തുടർ നടപടികൾ കൈക്കൊള്ളും.

പി. രാജീവ്

മന്ത്രി

Advertisement
Advertisement