സ്‌കൂളുകളിൽ പത്രവായന; പത്രങ്ങൾ സൗജന്യമായി നൽകും

Monday 10 June 2024 12:00 AM IST

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ഭാഷ മെച്ചപ്പെടുത്താനും പുതിയ അറിവുകൾ നേടാനും സ്‌കൂളുകളിൽ പത്രങ്ങളെ ഉൾപ്പെടുത്തി വായനാ പരിപാടിയും പഠനപ്രവർത്തനങ്ങളും നടത്തും. ഇതിനായി സ്‌കൂളുകളിൽ വർത്തമാന പത്രങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചു. പത്രവായന ഉപയോഗപ്പെടുത്തി പഠനാന്തരീക്ഷം മെച്ചപ്പെടുത്തും. വായനാശീലത്തിലൂടെ പദാവലി,​ വിഷയപരമായ അറിവ്,​ വിമർശനാത്മക ചിന്ത,​ സർഗാത്മകത, സാമൂഹിക ബോധം എന്നിവ വികസിപ്പിക്കും.

മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പത്രപ്രവർത്തക പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനങ്ങൾ.

പ്രധാന നിർദ്ദേശങ്ങൾ

എല്ലാ ക്ലാസുകളിലും പത്രങ്ങൾ സൗജന്യമായി ലഭ്യമാക്കണം

മലയാളം,​ ഇംഗ്ളീഷ് പത്രങ്ങളും മറ്റ് ഭാഷാ പത്രങ്ങളും ലഭ്യമാക്കണം

അസംബ്ളി ഇല്ലാത്ത ദിവസങ്ങളിൽ ഒന്നു മുതൽ10 വരെ ക്ളാസുകളിൽ പത്രവായനയ്‌ക്ക് സമയം

കുട്ടികളുടെ രചനകൾ പത്രങ്ങൾ പ്രസിദ്ധീകരിക്കണം

കുട്ടികളെ സ്‌കൂൾതല പത്രങ്ങൾ തയ്യാറാക്കാൻ പരിശീലിപ്പിക്കണം

ആഴ്ചയിലൊരിക്കൽ എല്ലാ ക്ലാസിലും ആ ആഴ്ചയിലെ പ്രധാന വാർത്തകൾ അവതരിപ്പിക്കണം

വാർത്താ വായനയ്ക്കായി സ്‌കൂൾ റേഡിയോ ഉപയോഗപ്പെടുത്തണം

പ്രധാന വാർത്തകളെ കുറിച്ച് ആഴ്ചയിലൊരിക്കൽ കുട്ടികളുടെ ചർച്ച

എൽ.പിയിൽ പാഠങ്ങളുമായി ബന്ധപ്പെടുത്താവുന്ന പത്രത്തിലെ ചിത്രങ്ങൾ ഉപയോഗിക്കണം

പത്രങ്ങളിലെ ചിത്രങ്ങളെ അടിസ്ഥാനമാക്കി കുട്ടികളുടെ രചനകൾ

അദ്ധ്യാപകർ രേഖപ്പെടുത്തുന്ന വാർത്തകൾ അസംബ്ലിയിൽ വായിക്കണം

വാർത്തകളെ അടിസ്ഥാനമാക്കി കുട്ടികൾ ചിത്രങ്ങൾ വരയ്‌ക്കണം

പാ​വ​പ്പെ​ട്ട​ ​കു​ട്ടി​ക​ൾ​ക്ക് ​പ​ഠ​ന​യാ​ത്ര ഉ​റ​പ്പാ​ക്ക​ണം​:​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

ആ​ർ.​ ​സ്‌​‌​മി​താ​ദേ​വി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള​ ​പ​ഠ​ന​യാ​ത്ര​യി​ൽ​ ​പാ​വ​പ്പെ​ട്ട​ ​കു​ട്ടി​ക​ൾ​ക്ക് ​അ​വ​സ​രം​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​വി​ .​ശി​വ​ൻ​കു​ട്ടി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഇ​തി​നാ​യി​ ​പി.​ടി.​എ​യു​ടെ​ ​സ​ഹാ​യം​ ​തേ​ടാ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​നി​ന്ന് ​വ​ലി​യ​തു​ക​ ​ഈ​ടാ​ക്കി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ​ഠ​ന​യാ​ത്ര​ക​ൾ​ക്ക് ​നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​ ​മ​ല​പ്പു​റം​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​കെ.​പി​ ​ര​മേ​ഷ് ​കു​മാ​ർ​ ​പു​റ​പ്പെ​ടു​വി​ച്ച​ ​സ​ർ​ക്കു​ല​റി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. പാ​വ​പ്പെ​ട്ട​ ​കു​ട്ടി​ക​ൾ​ക്ക് ​ല​ഭി​ക്കു​ന്ന​ ​അ​വ​സ​രം​ ​പ​ണ​മി​ല്ലാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണ് ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ​ ​നി​ല​പാ​ട്.​ ​എ​ല്ലാ​ ​കു​ട്ടി​ക​ൾ​ക്കും​ ​പ്രാ​പ്യ​മാ​യ​ ​രീ​തി​യി​ൽ​ ​മാ​ത്ര​മേ​ ​പ​ഠ​ന​യാ​ത്ര​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കാ​വൂ.​ ​യാ​ത്ര​ക​ളി​ൽ​നി​ന്ന് ​ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​ത് ​കു​ട്ടി​ക​ളി​ൽ​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു. പ​ഠ​ന​യാ​ത്ര​ ​പോ​കാ​ൻ​ ​ക​ഴി​യാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ​ 11​ ​വ​യ​സു​കാ​ര​ൻ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത സം​ഭ​വം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​മ​ഞ്ചേ​രി​ ​എ​ല​മ്പ്ര​ ​സ്വ​ദേ​ശി​ ​തേ​ന​ത്ത് ​മു​ഹ​മ്മ​ദ് ​ഫൈ​സി​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​ന് ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ക​മ്മി​ഷ​ൻ​ ​മ​ല​പ്പു​റം​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​റോ​ട് ​റി​പ്പോ​ർ​ട്ട് ​തേ​ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​സ​ർ​ക്കു​ല​ർ​ ​ഇ​റ​ക്കി​യ​ത്. ര​ക്ഷി​താ​ക്ക​ൾ​ ​വ​ലി​യ​ ​തു​ക​ ​ക​ണ്ടെ​ത്താ​ൻ​ ​പ്ര​യാ​സ​പ്പെ​ടു​ന്ന​താ​യും​ ​ഇ​തി​ന് ​ക​ഴി​യാ​തെ​ ​വ​രു​മ്പോ​ൾ,​ ​ര​ക്ഷി​താ​വും​ ​കു​ട്ടി​യും​ ​സ​മ്മ​ർ​ദ്ദം​ ​നേ​രി​ടു​ന്ന​താ​യും​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​നു​ള്ള​ ​പ​രാ​തി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പാ​വ​പ്പെ​ട്ട​ ​കു​ട്ടി​ക​ളെ​ ​പ​ഠ​ന​യാ​ത്ര​ക​ളി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്കാ​ൻ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ശ്ര​ദ്ധ​പു​ല​ർ​ത്ത​ണ​മെ​ന്ന് ​മ​ല​പ്പു​റം​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​റു​ടെ​ ​സ​ർ​ക്കു​ല​റി​ലും​ ​നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി​രു​ന്നു.