ചന്ദ്രശേഖരൻ വധം: ആറു പേർക്കും പരോൾ

Monday 10 June 2024 12:00 AM IST

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആറുപേർക്കും പരോൾ. ഇവിടുള്ള മുപ്പതു പേർക്ക് പരോൾ അനുവദിച്ചതിനൊപ്പമാണ് ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, കിർമാണി മനോജ്, എം.സി അനൂപ്, അണ്ണൻ സജിത്ത്, കെ. ഷിനോജ് എന്നിവർക്കും പരോൾ അനുവദിച്ചത്.

തവന്നൂർ ജയിലിൽ കഴിയുന്ന കൊടി സുനി പരോളിനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും ജയിൽ സുരക്ഷാ വാർഡന്മാരെ ആക്രമിച്ച കേസുള്ളതുകൊണ്ടു തള്ളികളയുകയായിരുന്നു. എന്നാൽ ബംഗളൂരു പൊലീസിന്റെ തോക്കുകടത്ത് കേസിലെ പ്രതിയായ ടി.കെ രജീഷിന് പരോൾ അനുവദിച്ചിട്ടുമുണ്ട്.

ടി.​പി.​കേ​സ് ​പ്ര​തി​ക​ളു​ടെ​ ​പ​രോൾ
സ​മാ​ധാ​ന​ത്തി​ന് ​ഭീ​ഷ​ണി​:​ ​കെ.​കെ.​രമ

വ​ട​ക​ര​:​ ​ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​വ​ധ​ക്കേ​സി​ൽ​ ​ഒ​രാ​ൾ​ ​ഒ​ഴി​കെ​ ​മു​ഴു​വ​ൻ​ ​പ്ര​തി​ക​ൾ​ക്കും​ ​പ​രോ​ൾ​ ​ല​ഭി​ച്ച​ത് ​ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു​വെ​ന്ന് ​കെ.​കെ.​ര​മ​ ​എം.​എ​ൽ.​എ.​ ​കൊ​ടും​ ​ക്രി​മി​ന​ലു​ക​ളാ​യ​ ​പ്ര​തി​ക​ൾ​ ​ഒ​രേ​ ​സ​മ​യം​ ​പു​റ​ത്തി​റ​ങ്ങു​ന്ന​ത് ​നാ​ടി​ന്റെ​ ​സ​മാ​ധാ​ന​ത്തി​ന് ​ഭീ​ഷ​ണി​യാ​ണ്.​ ​പ​രോ​ൾ​ ​അ​നു​വ​ദി​ക്കു​ന്ന​തി​നു​ ​പോ​ലും​ ​വി​ല​ക്കു​ള്ള​ ​പ്ര​തി​ക​ളെ​ ​പു​റ​ത്തി​റ​ക്കി​യ​തി​ന് ​പി​ന്നി​ൽ​ ​ഇ​വ​രു​ടെ​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​ത്തി​ന് ​മ​റ്റെ​ന്തെ​ങ്കി​ലും​ ​ല​ക്ഷ്യ​മു​ണ്ടോ​യെ​ന്ന് ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ ​ര​മ​ ​പ​റ​ഞ്ഞു.

മ​ർ​ദ്ദ​നം​:​ ​ആ​റ്
വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്
എ​തി​രെ​ ​കേ​സ്

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​മൂ​ല​ങ്കാ​വ് ​സ്‌​കൂ​ളി​ൽ​ ​റാ​ഗിം​ഗി​ന്റെ​ ​പേ​രി​ൽ​ ​ശ​ബ​രീ​നാ​ഥി​ന് ​മ​ർ​ദ്ദ​ന​മേ​റ്റ​ ​സം​ഭ​വ​ത്തി​ൽ​ ​സ​ഹ​പാ​ഠി​ക​ളാ​യ​ ​ആ​റ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​അ​സ​ഭ്യം​ ​പ​റ​യ​ൽ,​ ​ത​ട​ഞ്ഞു​ ​വ​യ്ക്ക​ൽ,​ ​മ​ർ​ദ്ദ​നം,​ ​ആ​യു​ധം​ ​ഉ​പ​യോ​ഗി​ച്ച് ​പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​മാ​ണ്‌​ ​കേ​സ്.​ ​മ​ർ​ദ്ദ​ന​മേ​റ്റ് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​ ​ശ​ബ​രീ​നാ​ഥി​ന്റെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് ​കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​ ​വെ​ള്ളി​യാ​ഴ്ച​യാ​ണ് ​ശ​ബ​രീ​നാ​ഥി​നെ​ ​സ​ഹ​പാ​ഠി​ക​ൾ​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​ക​ത്രി​ക​ ​ഉ​പ​യോ​ഗി​ച്ച് ​കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും​ ​ചെ​യ്ത​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​ഒ​മ്പ​തി​ലും​ ​പ​ത്തി​ലും​ ​പ​ഠി​ക്കു​ന്ന​ ​ര​ണ്ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തി​രു​ന്നു.​ ​സം​ഭ​വം​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​പി.​ടി.​എ​ ​എ​ക്സി​ക്യൂ​ട്ടി​വ്‌​ ​യോ​ഗം​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ചെ​യ​ർ​മാ​നാ​യി​ ​ഏ​ഴം​ഗ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ചു.​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യും​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ടു.

സം​വ​ര​ണം​ ​അ​ട്ടി​മ​റി​ച്ച് ​കു​സാ​റ്റിൽ
അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​മെ​ന്ന് ​പ​രാ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​കു​സാ​റ്റ് ​വൈ​സ് ​ചാ​ൻ​സ​ല​റു​ടെ​ ​സേ​വ​ന​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ക്കാ​നി​രി​ക്കേ​ ​ന​ട​ത്തു​ന്ന​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം​ ​വി​വാ​ദ​ത്തി​ൽ.​ ​സം​വ​ര​ണം​ ​അ​ട്ടി​മ​റി​ച്ച് ​സ്വാ​ശ്ര​യ​ ​അ​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​ക​ൾ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​നി​യ​മ​നം​ ​വി​ജ്ഞാ​പ​നം​ ​ചെ​യ്തെ​ന്നാ​ണ് ​ആ​ക്ഷേ​പം.​ ​ഗ​വ​ർ​ണ​റു​ടെ​ ​ഉ​ത്ത​ര​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വി.​സി​യു​ടെ​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ന്ന​ ​ഡോ.​ ​എ​ൻ.​കെ.​ ​ശ​ങ്ക​ര​ന്മൂ​ന്നു​മാ​സം​കൂ​ടി​യേ​ ​സേ​വ​ന​ ​കാ​ലാ​വ​ധി​യു​ള്ളൂ.​ ​അ​പ്പോ​ഴാ​ണ് ​തി​ര​ക്കി​ട്ട് ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​മാ​രെ​ ​കൂ​ട്ട​ത്തോ​ടെ​ ​നി​യ​മി​ക്കു​ന്ന​തെ​ന്ന് ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പ​യി​ൻ​ ​ക​മ്മി​റ്റി​ ​ആ​രോ​പി​ച്ചു.​ ​മ​റ്റു​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല​യി​ലു​ള്ള​ ​വി.​സി​മാ​ർ​ ​സ്ഥി​രം​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ങ്ങ​ൾ​ ​ന​ട​ത്താ​തി​രി​ക്കു​മ്പോ​ഴാ​ണ് ​കു​സാ​റ്റി​ലെ​ ​താ​ത്കാ​ലി​ക​ ​വി.​സി​യു​ടെ​ ​ഈ​ ​നീ​ക്കം.​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​നി​റു​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ഗ​വ​ർ​ണ​ർ​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി​യ​താ​യി​ ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പ​യി​ൻ​ ​ക​മ്മി​റ്റി​ ​അ​റി​യി​ച്ചു.

Advertisement
Advertisement