'നയിക്കാൻ നായകൻ വരട്ടെ ' മുരളീധരനെ പിന്തുണച്ച് പോസ്റ്റർ

Monday 10 June 2024 12:00 AM IST

കോഴിക്കോട്: തൃശൂരിലെ തോൽവിയോടെ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന കെ. മുരളീധരന് പിന്തുണയുമായി കോഴിക്കോട്ട് പോസ്റ്ററുകളും ബോർഡുകളും പ്രത്യക്ഷപ്പെട്ടു

' നയിക്കാൻ നായകൻ വരട്ടെ..' എന്ന തലക്കെട്ടിലാണിത്. `അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റെയും പ്രവർത്തകരുടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലനായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങൾ പോരാട്ട ഭൂമിയിൽ വെട്ടേറ്റ് വീണത്, നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല, ഒരിക്കൽകൂടി പറയുന്നു, പ്രിയപ്പെട്ട കെ.എം, നിങ്ങൾ മതേതര കേരളത്തിന്റെ ഹൃദയമാണ്...' എന്ന് എഴുതിയ പോസ്റ്ററുകളും ബോർഡുകളുമാണ് കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്നപേരിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

താത്കാലികമായി പൊതുപ്രവർത്തനരംഗത്തുനിന്ന് വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കോഴിക്കോട്ടെ വീട്ടിൽവന്ന് മുരളീധരനെ കണ്ടിരുന്നു. മുരളീധരൻ ചോദിക്കുന്നത് എന്തും കൊടുക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് സുധാകരൻ പ്രതികരിക്കുകയും ചെയ്തു. രാഹുൽഗാന്ധി ഒഴിയുകയാണെങ്കിൽ വയനാടും വാഗ്ദാനം ചെയ്തു. മുരളീധരൻ വഴങ്ങാതെ നിൽക്കുകയാണ്.

ഇ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​യോ​ഗം:
രാ​ജ്യ​സ​ഭാ​ ​സീ​റ്റിൽ
തീ​രു​മാ​ന​മാ​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ്യ​സ​ഭാ​ ​സീ​റ്റു​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​ചേ​രു​ന്ന​ ​ഇ​ട​തു​ ​മു​ന്ന​ണി​ ​യോ​ഗ​ത്തി​ൽ​ ​ധാ​ര​ണ​യാ​യേ​ക്കും.​ ​ര​ണ്ട് ​സീ​റ്റു​ക​ളി​ലാ​ണ് ​ഇ​ട​തു​പ​ക്ഷ​ത്തി​ന് ​ജ​യി​ക്കാ​നാ​വു​ക.​ ​ഇ​തി​ൽ​ ​ഒ​രു​ ​സീ​റ്റ് ​സി.​പി.​എം​ ​എ​ടു​ക്കും.ര​ണ്ടാ​മ​ത്തെ​ ​സീ​റ്രി​ന് ​വേ​ണ്ടി​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സും​ ​(​മാ​ണി​)​ ​സി.​പി.​ഐ​യും​ ​ക​ടും​പി​ടു​ത്ത​ത്തി​ലാ​ണ്.
ത​ത്കാ​ലം​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​നെ​ ​പി​ണ​ക്ക​രു​തെ​ന്ന​ ​നി​ർ​ബ്ബ​ന്ധം​ ​സി.​പി.​എം​ ​നേ​തൃ​ത്വ​ത്തി​നു​ണ്ട്.​ ​സി.​പി.​ഐ​യെ​ ​അ​നു​ന​യി​പ്പി​ക്കാ​നു​ള്ള​ ​പ​ര​മാ​വ​ധി​ ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ത്തും.​ ​എ​ന്നാ​ൽ​ ​ത​ങ്ങ​ൾ​ക്ക് ​രാ​ജ്യ​സ​ഭാ​ ​സീ​റ്റ് ​ല​ഭി​ച്ചേ​ ​മ​തി​യാ​വൂ​ ​എ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​സി.​പി.​ഐ.
ര​ണ്ട് ​ക​ക്ഷി​ക​ൾ​ക്കാ​യി​ ​സീ​റ്റു​ക​ൾ​ ​വീ​തി​ച്ചു​ ​ന​ൽ​കാ​നു​ള്ള​ ​ത്യാ​ഗ​ത്തി​ന് ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​ത​യ്യാ​റാ​യാ​ൽ​ ​ശു​ഭ​ക​ര​മാ​യി​ ​കാ​ര്യ​ങ്ങ​ൾ​ ​അ​വ​സാ​നി​ക്കും.​ഏ​താ​യാ​ലും​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ങ്ങ​ളു​ടെ​ ​അ​വ​ലോ​ക​നം​ ​ഇ​ന്ന​ത്തെ​ ​യോ​ഗ​ത്തി​ൽ​ ​ഉ​ണ്ടാ​വി​ല്ല.​എ​ൽ.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ന് ​മു​മ്പ് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റും​ ​ചേ​രും.

സ​ങ്ക​ര​ ​ചി​കി​ത്സ
അ​നു​വ​ദി​ക്കി​ല്ല:
ഐ.​എം.എ

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ധു​നി​ക​ ​വൈ​ദ്യ​ ​ചി​കി​ത്സാ​ ​മേ​ഖ​ല​യി​ലേ​ക്ക് ​മ​റ്റ് ​ചി​കി​ത്സാ​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​അ​ന​ധി​കൃ​ത​മാ​യി​ ​ക​ട​ന്നു​വ​രു​ന്ന​തി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ഐ.​എം.​എ.​ ​കൊ​ല്ല​ത്തെ​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​ആ​യൂ​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ന​ട​ത്താ​നി​രി​ക്കു​ന്ന​ ​സ്‌​പൈ​ന​ൽ​ ​അ​ന​സ്തേ​ഷ്യ​ ​സ​ർ​ജ​റി​ ​വ​ർ​ക്ക്ഷോ​പ്പി​നെ​തി​രെ​യാ​ണ് ​സം​ഘ​ട​ന​യു​ടെ​ ​പ്ര​തി​ഷേ​ധം.​ ​അ​ന​സ്തേ​ഷ്യ​ക്ക് ​ന​ൽ​കു​ന്ന​ ​മ​രു​ന്നു​ക​ൾ​ ​മു​ഴു​വ​ൻ​ ​മോ​ഡേ​ൺ​ ​മെ​ഡി​സി​ൻ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പെ​ട്ട​വ​യാ​ണ്.​ ​അ​വ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​മ​റ്റു​ള്ള​ ​വി​ഭാ​ഗ​ക്കാ​‌​ർ​ ​മു​തി​രു​ന്ന​ത് ​സ​ങ്ക​ര​ ​വൈ​ദ്യം​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​തു​ല്യ​മാ​വും.​ ​മാ​ത്ര​മ​ല്ല,
മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ൽ,​​​ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ൾ​ ​അ​തോ​റി​റ്റി​ ​എ​ന്നി​വ​യു​ടെ​ ​നി​യ​മാ​വ​ലി​യു​ടെ​ ​ലം​ഘ​ന​വു​മാ​ണ് .​ ​ഇ​ത് ​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​ആ​രോ​ഗ്യ​ത്തി​ന് ​ഭീ​ക്ഷ​ണി​യാ​ണെ​ന്ന് ​ഐ.​എം.​എ​ ​ആ​രോ​പി​ച്ചു.​ ​ആ​രോ​ഗ്യ​ ​വ​കു​പ്പും​ ​സ്റ്റേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ലും​ ​​​ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ള​റും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പ്പെ​ട്ട് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.​ ​ഇ​ല്ലാ​ത്ത​പ​ക്ഷം​ ​ശ​ക്ത​മാ​യ​ ​സ​മ​രം​ ​തു​ട​ങ്ങു​മെ​ന്ന് ​ഐ.​എം.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ജോ​സ​ഫ് ​ബെ​ന​വ​ൻ,​​​ ​സെ​ക്ര​ട്ട​റി​ ​ഡോ.​കെ.​ശ​ശി​ധ​ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​അ​റി​യി​ച്ചു.

Advertisement
Advertisement