തന്റെ പരാതിയിൽ അന്വേഷണം നിലച്ചെന്ന് ഡ്രൈവർ യദു

Monday 10 June 2024 12:00 AM IST

തിരുവനന്തപുരം : മേയർ ആര്യാരാജേന്ദ്രനെതിരെ താൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നിലച്ചെന്ന ആരോപണവുമായി കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു. അന്വേഷണം എന്തായെന്നറിയാൻ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിയ തന്നോട് ഇൻസ്പെക്ടർ മോശമായി പെരുമാറി. പരാതിയിൽ പൊലീസ് ഇതുവരെ മേയറുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കെ.എസ്.ആർ.ടി.സി ബസിന് കുറുകെ കാർ നിറുത്തി ജോലി തടസ്സപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ഏപ്രിൽ 27ന് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശപ്രകാരം മേയർക്കും ഭർത്താവ് സച്ചിൻദേവിനും എതിരെ എടുത്ത കേസിലാണ് പൊലീസ് ഇതുവരെ മൊഴിരേഖപ്പെടുത്താതിരിക്കുന്നതെന്നും യദു ആരോപിച്ചു.

എന്നാൽ കോടതി നിർദ്ദേശപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് കന്റോൺമെന്റ് എസ്.എച്ച്.ഒ വ്യക്തമാക്കി. സ്റ്റേഷനിലെത്തിയ യദുവിനോട് ആരും മോശമായി പെരുമാറിയിട്ടില്ല. കേസിൽ യാത്രക്കാരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. മേയറുടെയും എം.എൽ.എയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയതാണെന്നും എസ്.എച്ച്.ഒ അറിയിച്ചു.

അതേസമയം, ഇരട്ട നീതിയാണ് നടക്കുന്നതെന്നും തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ താൻ നൽകിയ കേസിൽ മെല്ലപ്പോക്കാണെന്നും യദു ആരോപിച്ചു. ഒരു മാസമായി ജോലിയില്ലെന്നും കഷ്ടത്തിലാണെന്നും ഇത് ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയെന്നും യദു പറഞ്ഞു.

ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ച​മ​ഞ്ഞ് ​ത​ട്ടി​പ്പ്;
ഫോ​ണും​ ​ലാ​പ്ടോ​പ്പും​ ​പി​ടി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ച​മ​ഞ്ഞ് ​ആ​ൾ​മാ​റാ​ട്ടം​ ​ന​ട​ത്തി​യ​ ​പ​ട്ടം​ ​വൈ​ദ്യു​തി​ ​ഭ​വ​നി​ലെ​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​വി​നീ​ത് ​കൃ​ഷ്ണ​ന്റെ​ ​ലാ​പ്‌​ടോ​പ്പും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്തു.​ ​ഇ​വ​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​കൈ​മാ​റി.
ഐ.​പി.​എ​സ് ​പ​ദ​വി​യോ​ടു​ള്ള​ ​ആ​രാ​ധ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ​ഫോ​ട്ടോ​ ​പ്ര​ച​രി​പ്പി​ച്ച​തെ​ന്നാ​ണ് ​വി​നീ​ത് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​യൂ​ണി​ഫോ​മ​ണി​ഞ്ഞ​ ​ചി​ത്രം​ ​പ്ര​ച​രി​പ്പി​ച്ച​ ​ഇ​യാ​ൾ​ ​താ​ൻ​ ​ഐ.​പി.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും​ ​കെ.​എ​സ്.​ഇ.​ബി.​യി​ൽ​ ​സ്പെ​ഷ്യ​ൽ​ ​ഓ​ഫീ​സ​റാ​യി​ ​ജോ​ലി​ ​ചെ​യ്യു​ക​യാ​ണെ​ന്നും​ ​ധ​രി​പ്പി​ച്ച് ​ആ​ൾ​മാ​റാ​ട്ടം​ ​ന​ട​ത്തി​യെ​ന്നാ​ണ് ​കേ​സ്.​ ​ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ​ആ​ദ്യം​ ​പ​രാ​തി​ ​ല​ഭി​ച്ച​ത് ​കെ.​എ​സ്.​ഇ.​ബി​ ​വി​ജി​ല​ൻ​സി​നാ​ണ്.​ ​വി​ജി​ല​ൻ​സി​ന്റെ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​പ​രാ​തി​ ​ശ​രി​യെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​വ​ട്ടി​യൂ​ർ​ക്കാ​വ് ​പൊ​ലീ​സ് ​കൈ​മാ​റു​ക​യാ​യി​രു​ന്നു.

Advertisement
Advertisement