റാമോജി റാവുവിന്റെ മൃതദേഹം സംസ്‌കരിച്ചു

Monday 10 June 2024 12:01 AM IST

ഹൈദരാബാദ്: അന്തരിച്ച മാദ്ധ്യമ രാജാവും റാമോജി റാവു ഫിലിം സിറ്റി സ്ഥാപകനും സിനിമാ നിർമ്മാതാവുമായ റാമോജി റാവുവിന്റെ (87) മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലെ സ്മൃതി വനത്തിലായിരുന്നു സംസ്കാരം. തന്റെ അന്ത്യവിശ്രമത്തിനായി റാമോജി റാവു തന്നെ നിർമ്മിച്ച സ്മാരകമാണ് സ്മൃതിവനം.

മകനും ഈടിവി ചാനൽസ്,​ ഈനാട് ഗ്രൂപ്പ് ഒഫ് പബ്ലിക്കേഷൻസ് മേധാവിയുമായ കിരൺ ചിതയ്ക്ക് തീകൊളുത്തി. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ടി.ഡി.പി നേതാവ് എൻ. ചന്ദ്രബാബു നായിഡു, രാഷ്ട്രീയ - ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംസ്കാരത്തിന് മുമ്പ് റാവുവിന്റെ മൃതദേഹം തോളിലേറ്റിയവരിൽ ചന്ദ്രബാബു നായിഡുവുമുണ്ടായിരുന്നു. ശനിയാഴ്ച ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു റാവുവിന്റെ അന്ത്യം. ദീർഘനാളായി വാർദ്ധക്യ സഹജമായ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തെ ശ്വാസതടസത്തെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തെലുങ്ക് ദിനപ്പത്രമായ ഈനാട്, ഈടിവി ചാനൽ നെറ്റ്‌വർക്ക്, സിനിമാ നിർമ്മാണ കമ്പനിയായ ഉഷാ കിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്, ഡോൾഫിൻ ഗ്രൂപ്പ് ഒഫ് ഹോട്ടൽസ്, പ്രിയ ഫുഡ്സ്, കലാഞ്ജലി സാരി ഷോറൂംസ് തുടങ്ങിയവ അടങ്ങുന്ന വൻ ബിസിനസ് സാമ്രാജ്യമായ റാമോജി ഗ്രൂപ്പിന്റെ മേധാവിയായിരുന്നു അദ്ദേഹം.

220​ ​അ​ദ്ധ്യ​യ​ന​ ​ദി​വ​സം​ ​കെ.​ഇ.​ആ​ർ​ ​ച​ട്ടം;
ഹൈ​ക്കോ​ട​തി​ ​തീ​രു​മാ​നം​:​ ​മ​ന്ത്രിശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്കൂ​ളു​ക​ൾ​ക്ക് 220​ ​അ​ദ്ധ്യ​യ​ന​ ​ദി​വ​സം​ ​കെ.​ഇ.​ആ​ർ​ ​ച​ട്ട​മാ​ണെ​ന്നും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഹൈ​ക്കോ​ട​തി​ ​തീ​രു​മാ​ന​മു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.
കെ.​ഇ.​ആ​ർ​ ​അ​ദ്ധ്യാ​യം​ ​ഏ​ഴ് ​റൂ​ൾ​ 3​ ​ൽ​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ ​അ​ദ്ധ്യാ​പ​ക​ർ​ ​സ​ഹ​ക​രി​ക്ക​ണ​മെ​ന്നും​ ​മ​ന്ത്രി
പ​റ​ഞ്ഞു.
അ​ദ്ധ്യാ​പ​ക​ർ​ക്ക് ​മി​ക​വു​റ്റ​ ​പ​രി​ശീ​ല​നം​ ​ഉ​റ​പ്പാ​ക്കാ​നാ​ണ് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​ശ്ര​മം.​ ​അ​ദ്ധ്യാ​പ​ക​ർ​ ​പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്കു​ന്ന​ത് ​വി​ദ്യാ​ർ​ത്ഥി​ക​ളോ​ടു​ള്ള​ ​ക്രൂ​ര​ത​യാ​ണ്.​ ​പ​രാ​തി​ക​ൾ​ ​എ​ഴു​തി​ ​ന​ൽ​കി​യാ​ൽ​ ​പ​രി​ശോ​ധി​ക്കും.
ഉ​ച്ച​ഭ​ക്ഷ​ണ​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നി​ര​ക്ക് ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ആ​വ​ശ്യം​ ​കൂ​ടി​ ​പ​രി​ഗ​ണി​ച്ചാ​ണ്.​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഒ​രു​ ​അ​ദ്ധ്യാ​പ​ക​നും​ ​ബാ​ദ്ധ്യ​ത​യു​ണ്ടാ​ക​രു​ത്.​ ​ഇ​ക്കാ​ര്യം​ ​സ​ർ​ക്കാ​ർ​ ​ഉ​റ​പ്പു​വ​രു​ത്തും.
ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ശ​മ്പ​ള​ ​പ്ര​തി​സ​ന്ധി​ ​സാ​ങ്കേ​തി​ക​മാ​ണ്.​ ​ഹൈ​ക്കോ​ട​തി​യു​ടെ​യും​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ലി​ന്റെ​യും​ ​തീ​രു​മാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി.​ ​ഒ​രു​ ​വി​ഭാ​ഗം​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ശ​മ്പ​ളം​ ​ല​ഭി​ക്കാ​തി​രു​ന്ന​ ​പ്ര​തി​സ​ന്ധി​ ​പ്ര​ത്യേ​ക​ ​സ​ർ​ക്കു​ല​റി​ലൂ​ടെ​ ​പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

Advertisement
Advertisement