ഫെഡറൽ റിസർവ് തീരുമാനം കാത്ത് വിപണി

Monday 10 June 2024 12:36 AM IST

കൊച്ചി: മോദി സർക്കാരിന്റെ മൂന്നാമൂഴത്തിന്റെ ആവേശത്തിൽ കഴിഞ്ഞ വാരം റെക്കാഡ് മുന്നേറ്റം കാഴ്ചവെച്ച ഇന്ത്യൻ ഓഹരി വിപണി അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനമാണ് കാത്തിരിക്കുന്നത്. യു.എസിലെ നാണയപ്പരുപ്പ നിരക്കുകളും പലിശ തീരുമാനങ്ങളുമാണ് ഈ വാരം വിപണിയുടെ നീക്കത്തെ സ്വാധീനിക്കുന്നത്. മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായതോടെ കഴിഞ്ഞ വാരത്തിൽ മുഖ്യ സൂചികകൾ 3.5 ശതമാനം മുന്നേറ്റമാണ് നേടിയത്. വിദേശ നിക്ഷേപകരും കഴിഞ്ഞ വാരം ശക്തമായി വിപണിയിലേക്ക് തിരിച്ചെത്തിയിരുന്നു. ബാങ്ക് ഒഫ് ജപ്പാന്റെ ധന നയ തീരുമാനവും ‌ഈ വാരം പ്രഖ്യാപിക്കും. കേന്ദ്ര മന്ത്രിസഭ രൂപീകരണം തർക്കങ്ങളില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞതോടെ വിപണി വരും ദിവസങ്ങളിൽ കൂടുതൽ ശക്തി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement
Advertisement