സ്റ്റോം സീരീസ് പുറത്തിറക്കി എം.ജി ഗ്ലോസ്റ്റർ

Monday 10 June 2024 12:49 AM IST

കൊച്ചി: ആഡംബരപൂർണവും കരുത്തുറ്റതുമായ രൂപഭംഗിയിൽ ഗ്ലോസ്റ്റർ സ്റ്റോം സീരീസ് എം.ജി മോട്ടോർ നിരത്തിലിറക്കി. ഡെസെർട്ട്‌സ്റ്റോം, സ്‌നോസ്റ്റോം സീരീസുകളിലാണ് എത്തുന്നത്.
ഫോർവേർഡ് കൊലിഷൻ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലേൻ ഡിപ്പാർച്ചർ വാണിംഗ്, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റെക്ഷൻ, ലേൻ ചേഞ്ച് അസിസ്റ്റ് തുടങ്ങിയ 30 സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യുണീക് ഓണർഷിപ്പ് പ്രോഗ്രാമിലൂടെ ആദ്യ മൂന്ന് വർഷം മെയിന്റനൻസിനും റിപ്പയറിനും ഒരു പൈസ പോലും ചെലവാക്കേണ്ടതില്ല. മൂന്ന് വർഷം കഴിയുമ്പോൾ ബൈബാക്ക് ഓപ്ഷനും ലഭിക്കും. 38.80 ലക്ഷമാണ് എക്‌സ്‌ഷോറൂം വില.
ഒതുക്കമുള്ള സിൽഹൗറ്റ് പുതുമയുള്ള ആഡംബരപ്രൗഢിയാണ് നൽകുന്നത്. ഡ്യുവൽടോൺ പേൾ വൈറ്റ് ആന്റ് ബ്ലാക്ക് എക്സ്റ്റീരിയർ, റെഡ് ഇൻസെർട്ടുകളുള്ള ഹെഡ്‌ലാമ്പുകൾ, കറുപ്പിലെ ഫ്രണ്ട് ഗ്രില്ലും അലോയ്കളും പിൻ സ്‌പോയിലറും വാഹനത്തിന് വശ്യത നൽകുന്നു.

Advertisement
Advertisement