താനൂർ താലൂക്കാശുപത്രിക്ക് 10 കോടി അനുവദിച്ചു

Monday 10 June 2024 12:00 AM IST

താനൂർ: താലൂക്ക് ആശുപത്രിയായി ഉയർത്തിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന് 10 കോടിയുടെ ഭരണാനുമതി നൽകി. നേരത്തെ 12.38 കോടി അനുവദിച്ചതിന് പുറമെയാണ് 10 കോടി അനുവദിച്ചത്. ഫിഷറീസ് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 2.5 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ഡയാലിസിസ് സെന്റർ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ തീരദേശ മേഖലകളിലെ ഏറ്റവും വലിയ ആശുപത്രിയായി താനൂർ താലൂക്ക് ആശുപത്രിമാറും. അതോടെ സമീപ പ്രദേശങ്ങളിലെ തീരദേശ നിവാസികൾക്കും ഇവിടെ എത്തി ചികിത്സ തേടാം. ഈ സർക്കാരിന്റെ ഭരണകാലത്ത് തന്നെ നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുക്കാൻ സാധിക്കുമെന്ന് സ്ഥലം എം.എൽ.എ യും മന്ത്രിയുമായ വി.അബ്ദുറഹ്മാൻ പറഞ്ഞു.

Advertisement
Advertisement