മെഡിക്കൽ ക്യാമ്പ്

Monday 10 June 2024 12:05 AM IST

പെരിന്തൽമണ്ണ: ഭാരതീയ ചികിത്സാ വകുപ്പിന്റെ പകർച്ച വ്യാധി പ്രതിരോധസെല്ലിന്റെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ സായി സ്‌നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. ക്യാമ്പ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നെച്ചിയിൽ മൻസൂർ ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ ഏരിയ സെക്രട്ടറി ഡോ. കെ. രോഷ്നി അദ്ധ്യക്ഷയായി. ഡോ. കെ. അശ്വതി ക്ലാസെടുത്തു. കെ.ആർ രവി സ്വാഗതവും ഡോ. എ.ടി. നവാസ് നന്ദിയും പറഞ്ഞു. ഡോക്ടർമാരായ കെ രോഷ്നി, കെ സനിയ, അശ്വതി, ജോസ്ന ജോയി, ആര്യൻ നാരായണൻ, ജവരിയ, എ.ടി നവാസ് എന്നിവർ രോഗികളെ പരിശോധിച്ചു. മഴക്കാല രോഗ പ്രതിരോധ മരുന്നുകളും സൗജന്യമായി നൽകി.

Advertisement
Advertisement