കുടുംബസംഗമം
Monday 10 June 2024 12:11 AM IST
വണ്ടൂർ: എൻ.എസ്.എസ് കരയോഗത്തിന്റെ ഈ വർഷത്തെ കുടുംബ സംഗമം അമ്പലപ്പടി ശിവക്ഷേത്ര വിശ്രമ മന്ദിരത്തിൽ സംഘടിപ്പിച്ചു. ചടങ്ങ് ഏറനാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ് ആർ.എ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എം. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും
70 കഴിഞ്ഞവരെ ആദരിക്കുകയും ചെയ്തു. എളങ്കൂർ പി.എം.എസ്.എ എച്ച്.എസ്.എസ് അദ്ധ്യാപകനായ ശ്രീഹരി ഗോവിന്ദ് കുടുംബയോഗത്തിൽ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി എ. ബിനോയ്, പി. സേതുമാധവൻ നായർ, എം. സന്തോഷ് കുമാരി, സി. സുമിത , ഉഷ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.