വാർഷികവും കുടുംബസംഗമവും

Monday 10 June 2024 12:28 AM IST

അടൂർ : സിദ്ധനർ സർവീസ് സൊസൈറ്റി 448-ാം പൂതങ്കര ഇളമണ്ണൂർ ശാഖയുടെ 41-ാം വാർഷിക സമ്മേളനം പൂതങ്കര അടപ്പുപാറയിൽ നടന്നു. സമ്മേളനത്തിന്റെ ഭാഗമായി കുടുംബസംഗമം ഏനാധിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. അവാർഡ് ദാനം ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.സതീഷ് കുമാർ നിർവഹിച്ചു. പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത് മെമ്പർ ലിജാമാത്യു വിതരണം ചെയ്തു. 41-ാം വാർഷിക പ്രതിനിധി സമ്മേളനം ഡയറക്ടർ ബോർഡ് മെമ്പർ എസ്.ബാബു ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement