12 വർഷത്തിന് ശേഷം ആദ്യം,​ വിലയിൽ വൻകുതിച്ച് ചാട്ടം,​ വരുംദിവസങ്ങളിലും തുടരും

Monday 10 June 2024 12:39 AM IST

കോ​ട്ട​യം​:​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യു​ടെ​ ​ചു​വ​ടു​പി​ടി​ച്ച് ​ഇ​ന്ത്യ​യി​ലെ​ ​റ​ബ​ർ​ ​വി​ല​ ​പ​ന്ത്ര​ണ്ട് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ഇ​രു​നൂ​റ് ​രൂ​പ​യി​ലേ​ക്ക്.​ ​വാ​രാ​ന്ത്യ​ത്തി​ൽ​ ​റ​ബ​ർ​ബോ​‌​ർ​ഡ് ​പ്ര​ഖ്യാ​പി​ച്ച​ ​വി​ല​ ​കി​ലോ​ക്ക് 196​ ​രൂ​പ​യാ​യി​രു​ന്നെ​ങ്കി​ലും​ ​വി​പ​ണി​യി​ൽ​ ​ആ​വ​ശ്യ​ത്തി​ന് ​ഷീ​റ്റ് ​ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ​ 200​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ലാ​ണ് ​ചെ​റു​കി​ട​ ​ക​ച്ച​വ​ട​ക്കാ​ർ​ ​വി​ല്പ​ന​ ​ന​ട​ത്തി​യ​ത്.​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​ല​ ​ബാ​ങ്കോ​ക്ക് 210​ ​ക​ട​ന്ന​തി​നാ​ൽ​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ആ​ഭ്യ​ന്ത​ര​ ​വി​ല​ 200​ ​ക​ട​ന്ന് ​കു​തി​ച്ചേ​ക്കും.


ജൂ​ൺ,​ ​ജൂ​ലായ് ​ ​മാ​സ​ങ്ങ​ളി​ൽ​ ​ടാ​പ്പിം​ഗി​ന് ​റെ​യി​ൻ​ഗാ​ഡ് ​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന​തി​നാ​ൽ​ ​ചെ​റു​കി​ട​ ​ക​ർ​ഷ​ക​രു​ടെ​ ​കൈ​വ​ശം​ ​കാ​ര്യ​മാ​യ​ ​സ്റ്റോ​ക്കി​ല്ല.​ ​അ​തി​നാ​ൽ​ ​വി​ല​വ​ർ​ദ്ധ​ന​യു​ടെ​ ​ഗു​ണം​ ​വ​ൻ​കി​ട​ ​ക​ർ​ഷ​ക​ർ​ക്കാ​ണ് ​ല​ഭി​ക്കു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ​ഇ​ല​ ​പൊ​ഴി​ച്ചി​ലി​ൽ​ ​ടാ​പ്പിം​ഗ് ​ന​ട​ന്നി​രു​ന്നി​ല്ല.​ ​റെ​യി​ൻ​ഗാ​ർ​ഡ് ​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്റെ​ ​ചെ​ല​വ് ​താ​ങ്ങാ​ൻ​ ​സാ​ധാ​ര​ണ​ ​ക​ർ​ഷ​ക​ർ​ ​ത​യ്യാ​റാ​കാ​തി​രു​ന്ന​തി​നാ​ലാ​ണ് ​മ​ഴ​ക്കാ​ല​ത്ത് ​ഉ​ത്പാ​ദ​നം​ ​കു​റ​യു​ന്ന​ത്.​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​നം​ ​മൂ​ലം​ ​കേ​ര​ള​ത്തി​ൽ​ ​ടാ​പ്പിം​ഗ് ​ദി​വ​സ​ങ്ങ​ൾ​ ​കു​റ​യു​ന്ന​തും​ ​തി​രി​ച്ച​ടി​യാ​യി.


റെ​യി​ൻ​ഗാ​ർ​ഡിം​ഗി​ന് ​ഹെ​ക്ട​റി​ന് 4000​ ​കോ​ടി​ ​റ​ബ​ർ​ ​ബോ​ർ​ഡ് ​ബ​ഡ്ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ന​ട​പ്പാ​യി​ല്ല.​ ​റ​ബ​ർ​ ​ഉ​ത്പാ​ദ​ക​ ​സം​ഘ​ങ്ങ​ൾ​ ​വ​ഴി​യാ​യി​രു​ന്നു​ ​റ​ബ​ർ​ ​ബോ​ർ​ഡ് ​ഈ​ ​സ​ഹാ​യം​ ​ന​ൽ​കി​യി​രു​ന്ന​ത്.​ ​ക​ർ​ഷ​ക​ർ​ക്ക് ​മു​ൻ​കൂ​റാ​യി​ ​റെ​യി​ൻ​ ​ഗാ​ർ​ഡ് ​സാ​മ​ഗ്രി​ക​ൾ​ ​ല​ഭ്യ​മാ​ക്കി​യ​ ​സം​ഘ​ങ്ങ​ൾ​ക്ക് 5.6​ ​കോ​ടി​ ​രൂ​പ​ ​റ​ബ​ർ​ ​ബോ​ർ​ഡ് ​ഇ​നി​യും​ ​ന​ൽ​കാ​നു​ണ്ട്.​ ​അ​തി​നാ​ൽ​ ​ഇ​ത്ത​വ​ണ​ ​സം​ഘ​ങ്ങ​ൾ​ ​വി​ട്ടു​നി​ന്ന​തി​നാ​ൽ​ ​ചെ​റു​കി​ട​ ​ക​ർ​ഷ​ക​ർ​ക്ക് ​റെ​യി​ൻ​ഗാ​ർ​ഡ് ​ഘ​ടി​പ്പി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.

സ​ർ​ക്കാ​രി​ന് ​ലാ​ഭം


സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ 180​ ​രൂ​പ​യാ​ണ് ​റ​ബ​റി​ന് ​ത​റ​വി​ല​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.​ ​വി​പ​ണി​ ​വി​ല​ 200​ ​രൂ​പ​യാ​യി​ ​ഉ​യ​രു​ന്ന​തോ​ടെ​ ​സ​ബ്സി​ഡി​ ​ബാ​ദ്ധ്യ​ത​ ​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​കും.​ ​ബ​ഡ്ജ​റ്റി​ൽ​ ​ഇ​തി​നാ​യി​ ​അ​നു​വ​ദി​ച്ച​ ​തു​ക​ ​വ​ക​ ​മാ​റ്റാ​നും​ ​സ​ർ​ക്കാ​രി​ന് ​ക​ഴി​യും.​ ​മു​ൻ​കാ​ല​ങ്ങ​ളി​ലെ​ ​സ​ബ്സി​ഡി​ ​മൂ​ന്നു​ ​മാ​സ​ത്തി​ലേ​റെ​യാ​യി​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​കോ​ടി​ക​ളു​ടെ​ ​കു​ടി​ശി​ക​യാ​ണ് ​ഈ​ ​ഇ​ന​ത്തി​ൽ​ ​കൊ​ടു​ക്കാ​നു​ള്ള​ത്.

​സ്വ​ന്തം​ ​നി​ലയ്​ക്ക് ​റെ​യി​ൻ​ ​ഗാ​ർ​ഡ് ​ഘ​ടി​പ്പി​ക്കാ​ൻ​ ​ചെ​റു​കി​ട​ ​ക​ർ​ഷ​ക​ർ​ക്ക് ​ശേ​ഷി​യി​ല്ല.​ ​പ​ണം​ ​കു​ടി​ശി​ക​യാ​യ​തി​നാ​ൽ​ ​ഇ​ത്ത​വ​ണ​ ​സം​ഘ​ങ്ങ​ളും​ ​കൈ​മ​ല​ർ​ത്തി.​ ​റ​ബ​ർ​ ​ബോ​ർ​ഡ് ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​ ​നി​ന്നൊ​ഴി​യാ​തെ​ ​റെ​യി​ൻ​ ​ഗാ​ർ​ഡി​നു​ള്ള​ ​ഫ​ണ്ട് ​അ​നു​വ​ദി​ക്ക​ണം

ബാ​ബു​ജോ​സ​ഫ്
ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി
എ​ൻ.​സി​ ​ആ​ർ.​പി.​എ​സ്

Advertisement
Advertisement