കൊച്ചിയിൽ വരുന്നു കേന്ദ്രത്തിന്റെ വൻപദ്ധതി,​ ചെലവ് 1.75 കോടി,​ നടപ്പാക്കുന്നത് രാജ്യത്തെ 100 നഗരങ്ങളിൽ

Monday 10 June 2024 1:40 AM IST

കൊച്ചി: സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് പദ്ധതി ഒക്ടോബറിൽ കൊച്ചിയിൽ ആരംഭിക്കും. വിശാലകൊച്ചി വികസന അതോറിറ്റിയാണ് (ജി.സി.ഡി.എ) പദ്ധതി നടപ്പാക്കുന്നത്. തേവരയ്ക്കടുത്ത് കസ്തൂർബ നഗറിലാണ് ആദ്യ ഫുഡ് സ്ട്രീറ്റിന് തുടക്കം കുറിക്കുക. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് മേൽനോട്ട ചുമതല. രാജ്യത്തെ 100 കേന്ദ്രങ്ങളിൽ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്ന കേന്ദ്രപദ്ധതിയാണിത്. വൃത്തിയും സുരക്ഷിതവുമായ ഭക്ഷണം വിളമ്പുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉടൻ സ്ഥലം സന്ദ‌ർശിക്കും. തിരഞ്ഞെടുപ്പ് ചട്ടം വന്നതോടെയാണ് പദ്ധതി നീണ്ടത്. ഫുഡ്സ്ട്രീറ്റ് ആരംഭിക്കുന്ന സ്ഥലത്തുള്ള ട്രാൻസ്ഫോർമറും കേബിളുകളും മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്. 2023ൽ ആണ് കേന്ദ്ര പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് നാലിടത്താണ് ഫുഡ്സ്ട്രീറ്റ് ആരംഭിക്കുന്നത്.

വിശാലം, വൈവിദ്ധ്യം, ശുചിത്വപൂർണം

10000 ചതുരശ്ര അടിയിലാണ് ഫുഡ്സ്ട്രീറ്റ് നിർമ്മിക്കുക 20 ബങ്കുകളുമുണ്ടാകും ഓപ്പൺ ഡൈനിംഗ് ഏരിയ, വാഷ് ഏരിയ, 5000 സ്ക്വയർ ഫീറ്റിൽ പാർക്കിംഗ് സ്ഥലം, നടവഴികൾ എന്നിവയുണ്ടാകും കാർ പാർക്കിംഗ്, ലാൻഡ്‌ സ്‌കേപ്പിംഗ്, ഖരമാലിന്യ സംസ്‌കരണ സൗകര്യം, ഡ്രെയിനേജ് എന്നിവയും പ്രത്യേകത വൈകുന്നേരം മുതൽ പുലർച്ചെ വരെയാകും പ്രവർത്തന സമയം കലാ വിനോദ പരിപാടികളും നടത്താം

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വില്പന കേന്ദ്രങ്ങൾ പ്രവർത്തിക്കേണ്ടത്. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകും. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.


പദ്ധതിയുടെ പ്രവർത്തനം അതിവേഗം മുന്നോട്ട് പോകുന്നുണ്ട്. എല്ലാ സജ്ജീകരിച്ച ശേഷം ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യാൻ സാധിക്കും.

ജി.സി.ഡി.എ

അധികൃതർ

ഫുഡ് സ്ട്രീറ്റ് പദ്ധതി ചെലവ് 1.35 കോടി രൂപ

Advertisement
Advertisement