ക്ളൈമാക്സിൽ ജോർജ് കുര്യൻ

Monday 10 June 2024 1:56 AM IST

കോട്ടയം : പോസ്റ്ററൊട്ടിച്ചും സമരം ചെയ്തും വിശന്നും വിയർത്തും പാർട്ടിയെ വളർത്താൻ ജീവിതം നീക്കിവച്ച ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായത് അവസാനം വരെ നീണ്ട സസ്‌പെൻസിനൊടുവിൽ. കേരളത്തിലെ 150 നേതാക്കൾക്കൊപ്പം മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ കാണാൻ ഡൽഹിയിലെത്തിയതായിരുന്നു ജോർജ് കുര്യൻ.
ട്യൂഷനെടുത്ത് കിട്ടുന്ന കാശുകൊണ്ട് പാർട്ടിപ്രവർത്തനത്തിന് ഇറങ്ങിയതാണ് ജോർജ് കുര്യൻ. വിദ്യാർത്ഥി പരിഷത്തിന്റെയും യുവമോർച്ചയുടെയും പ്രവർത്തനകാലത്ത് ആർ.എസ്.എസ് കാര്യാലയങ്ങളിലെ ബെഞ്ചുകളായിരുന്നു കിടക്ക. അഭിഭാഷകനായശേഷമായിരുന്നു വിവാഹം. ഒന്നാം മോദി സർക്കാരിൽ പല ഘട്ടങ്ങളിലായി ഈ പേര് പറഞ്ഞുകേട്ട ശേഷമാണ് അൽഫോൻസ് കണ്ണന്താനം മന്ത്രിയായത്. ഇത്തവണ അനിൽ ആന്റണിയുടെ പേര് ഉയർന്നു കേട്ടെങ്കിലും കേന്ദ്രത്തിന്റെ മനമുടക്കിയത് ജോർജിലാണ്.

ഓഫറുകളിൽ വീഴാതെ

ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതിൽ ഉറ്റവരും ഉടയവരും പലതവണ ജോർജിനെ ശാസിച്ചു. പലരും തള്ളിപ്പറഞ്ഞു. കേരള കോൺഗ്രസുകാരായ കുടുംബക്കാർ സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്ത് പലതവണ ക്ഷണിച്ചപ്പോൾ ഒരു പഞ്ചായത്ത് മെമ്പർ പോലുമാകില്ലെന്ന് ഉറപ്പുണ്ടായിട്ടും ജോർജിന്റെ കാവി മനസിളകിയില്ല. ആദ്യ മോദി സർക്കാർ അധികാരത്തിലെത്തിയശേഷം മാത്രം പാർട്ടിയിലേക്കുവന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള പല നേതാക്കൾക്കും സ്വപ്നതുല്യ പദവി ലഭിച്ചപ്പോഴും പരാതിക്കെട്ടുമായി ആരെയും സമീപിച്ചതുമില്ല.

കാ​ണ​ക്കാ​രി​യി​ൽ​ ​താ​മ​ര​പ്പൂ​ക്കൾ

ക​ടു​ത്തു​രു​ത്തി​ ​:​ ​ജോ​ർ​ജ് ​കു​ര്യ​ന്റെ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സ്ഥാ​ന​ല​ബ്ദ്ധി​യി​ൽ​ ​കാ​ണ​ക്കാ​രി​ ​പൊ​യ്ക്കാ​ര​ൻ​വി​ല്ല​യി​ൽ​ ​മാ​ത്ര​മ​ല്ല,​ ​നാ​ടു​മു​ഴു​വ​ൻ​ ​ഇ​ന്ന​ലെ​ ​സ​ന്തോ​ഷ​ത്തി​ന്റെ​ ​താ​മ​ര​പ്പൂ​ക്ക​ൾ​ ​വി​രി​ഞ്ഞു.​ ​വീ​ട്ടു​കാ​ർ​ക്കൊ​പ്പം​ ​നാ​ട്ടു​കാ​രും​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രും​ ​ആ​ശം​സ​യു​മാ​യെ​ത്തി.​ ​മ​ക്ക​ൾ​ ​വി​ദേ​ശ​ത്താ​യ​തി​നാ​ൽ​ ​ഭാ​ര്യ​ ​റി​ട്ട.​ല​ഫ്.​കേ​ണ​ൽ​ ​അ​ന്ന​മ്മ​യ്ക്കൊ​പ്പം​ ​മ​ധു​രം​ ​പ​ങ്കു​വ​ച്ച് ​അ​പ്ര​തീ​ക്ഷ​ ​സ​ന്തോ​ഷ​ത്തെ​ ​വ​ര​വേ​റ്റു.​ ​എ​ന്നും​ ​പാ​ർ​ട്ടി​ക്കൊ​പ്പ​മാ​യി​രു​ന്ന​ ​ജോ​ർ​ജ് ​കു​ര്യ​ന്റെ​ ​വീ​ട്ടി​ൽ​ ​കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള​ ​പു​തി​യൊ​രു​ ​ഫോ​ട്ടോ​പോ​ലു​മി​ല്ല.​ ​ഭ​ർ​ത്താ​വ് ​മ​ന്ത്രി​യാ​കു​മെ​ന്ന​ ​വി​വ​രം​ ​അ​ന്ന​മ്മ​ ​അ​റി​യു​ന്ന​ത് ​ടി.​വി​യി​ലൂ​ടെ.​ ​'​'​ ​ഞാ​ൻ​ ​പ​ള്ളി​യി​ൽ​ ​പോ​യി​ ​വ​ന്ന​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​രാ​വി​ലെ​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​വി​ളി​ച്ചി​രു​ന്നു.​ ​പ​തി​വ് ​വി​ശേ​ഷം​ ​തി​ര​ക്കി​ ​ഫോ​ൺ​ ​വ​ച്ചു.​ ​മ​ന്ത്രി​യാ​കു​മെ​ന്നു​ള്ള​ ​ഒ​രു​ ​സൂ​ച​ന​യു​മി​ല്ലാ​യി​രു​ന്നു​"​"​ചി​രി​നി​റ​ഞ്ഞ​ ​മു​ഖ​ത്തോ​ടെ​ ​അ​ന്ന​മ്മ​ ​പ​റ​ഞ്ഞു.​ ​ഇ​തി​നി​ടെ​ ​ല​ഡു​വു​മാ​യി​ ​ജോ​ർ​ജ് ​കു​ര്യ​ന്റെ​ ​ജ്യേ​ഷ്ഠ​ൻ​ ​പി.​കെ.​ജോ​ണി​ന്റെ​ ​മ​രു​മ​ക​ൾ​ ​സു​ജ​ ​തോ​മ​സെ​ത്തി.​ ​സു​ജ​യു​ടെ​ ​മ​ക്ക​ളാ​യ​ ​ജോ​ഹാ​നും,​ ​ഈ​ദ​നും​ ​അ​ന്ന​മ്മ​യ്ക്ക് ​ല​ഡു​ ​ന​ൽ​കി​ ​ആ​ഹ്ളാ​ദം​ ​പ​ങ്കു​വ​ച്ചു.

'​'​ഞാ​നും​ ​മ​ക്ക​ളും​ ​ഒ​രു​പാ​ട് ​ക​ഷ്ട​പ്പെ​ട്ടു.​ ​എ​നി​ക്ക് ​അ​മി​താ​ഹ്ളാ​ദ​മി​ല്ല.​ ​പ​ദ​വി​ക​ളൊ​ന്നും​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​ആ​ള​ല്ല​ ​അ​ദ്ദേ​ഹം.​ ​കു​ടും​ബ​ത്തി​നൊ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ​ ​സ​മ​യം​ ​പാ​ർ​ട്ടി​ക്കാ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു.​ ​എ​ല്ലാം​ ​ദൈ​വ​നി​ശ്ച​യം​ ​""
-​അ​ന്ന​മ്മ,​ ​ഭാ​ര്യ

Advertisement
Advertisement