രാഹുൽ ഗാന്ധി 12ന് വയനാട്ടിൽ

Monday 10 June 2024 2:40 AM IST

കൽപ്പറ്റ: വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധി 12ന് വയനാട്ടിലെത്തും. ഉജ്ജ്വല വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ ഉൾപ്പെടെ വയനാട് മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ രാഹുൽഗാന്ധി പര്യടനം നടത്തും. കേരളത്തിലെ 18 സീറ്റിലും വിജയിച്ച പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കുള്ള സ്വീകരണം യു.ഡി.എഫിന്റെ ശക്തി പ്രകടനം കൂടിയാകും.

വയനാട് മണ്ഡലത്തിൽ നിന്ന് രാഹുൽഗാന്ധി രാജിവയ്ക്കുന്ന സാഹചര്യത്തിൽ വിടവാങ്ങൽ ചടങ്ങ് എന്ന നിലയ്ക്കുള്ള വൈകാരിക നിമിഷങ്ങളാകും സ്വീകരണത്തിൽ ഉണ്ടാവുക. ഡൽഹിയിൽ മടങ്ങിയെത്തിയ ശേഷമാകും രാഹുൽഗാന്ധി രാജി പ്രഖ്യാപനം നടത്തുക എന്നാണ് സൂചന.
സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് എ.പി. അനിൽകുമാർ എം.എൽ .എ അറിയിച്ചു.

Advertisement
Advertisement