കാശ്മീരിൽ ബസിന് നേരെ ഭീകരാക്രമണം :10 മരണം

Monday 10 June 2024 2:43 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം. 33 പേർക്ക് പരിക്കേറ്റു.

ഇന്നലെ വൈകിട്ട് 6.10നായിരുന്നു സംഭവം. ശിവ് ഖോരി ക്ഷേത്രം സന്ദർശിച്ച് ഖത്രയിലേക്ക് മടങ്ങിയ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബസിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ഭീകരർക്കായി പൊലീസും സൈന്യവും സി.ആർ.പി.എഫും സംയുക്ത തെരച്ചിൽ ആരംഭിച്ചു.