എ​ൻ.​ രാ​മ​ചന്ദ്ര​ൻ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​നം ന​വീ​ക​രി​ച്ചു​ ​:​​വി.​ ശി​വ​ൻ​കു​ട്ടി

Monday 10 June 2024 3:15 AM IST

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മ​ല​യാ​ള​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​ന​വീ​ക​രി​ച്ച​വ​രി​ൽ​ ​പ്ര​മു​ഖ​വ്യ​ക്തി​യാ​യി​രു​ന്നു​ ​എ​ൻ.​രാ​മ​ച​ന്ദ്ര​നെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​കൗ​മു​ദി​ ​മു​ൻ​ ​എ​ഡി​റ്റോ​റി​യ​ൽ​ ​അ​ഡ്വൈ​സ​ർ​ ​എ​ൻ.​രാ​മ​ച​ന്ദ്ര​ന്റെ​ 10​-ാ​ ​ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​എ​ൻ.​രാ​മ​ച​ന്ദ്ര​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ച്ച​ ​അ​നു​സ്‌​മ​ര​ണ​ ​സ​മ്മേ​ള​നം​ ​ട്രി​വാ​ൻ​ഡ്രം​ ​ക്ല​ബി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​പു​തു​ത​ല​മു​റ​യ്ക്ക് ​വ​ഴി​കാ​ട്ടി​യാ​ണ് ​എ​ൻ.​രാ​മ​ച​ന്ദ്ര​ൻ.​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ജ​നാ​ധി​പ​ത്യ​ത്തി​ൽ​ ​വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ​നി​റ​വേ​റ്റു​ന്ന​ത്.​ ​സു​താ​ര്യ​ത​യും​ ​സ​ത്യ​സ​ന്ധ​ത​യും​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ജീ​വ​വാ​യു​വാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​ന്ന് ​പ​ല​പ്പോ​ഴും​ ​കു​പ്ര​ചാര​ണ​ങ്ങ​ൾ​ക്ക് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​കാ​ര​ണ​മാ​കു​ന്നു.​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ച​നം​ ​അ​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ​ ​എ​ൻ.​ഡി.​എ​ ​സ​ഖ്യം​ 400​ ​സീ​റ്റ് ​ക​ട​ക്ക​ണ​മാ​യി​രു​ന്നു.​ ​തെ​റ്റാ​യ​ ​രീ​തി​ക​ൾ​ ​തി​രു​ത്താ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ത​യ്യാ​റാ​കു​മോ​യെ​ന്ന​ ​ചോ​ദ്യ​മാ​ണ് ​ഉ​യ​രു​ന്ന​ത്.​ ​മ​ല​യാ​ള​ ​മാ​ദ്ധ്യ​മ​ ​രം​ഗ​ത്ത് ​ശ​ക്ത​മാ​യ​ ​സാ​ന്നി​ദ്ധ്യ​മാ​ണ് ​കേ​ര​ള​കൗ​മു​ദി​യെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു. തിരുവനന്തപുരം പ്ര​സ്ക്ല​ബ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒഫ് ​ജേ​ർ​ണ​ലി​സ​ത്തി​ൽ​ ​നി​ന്ന്2022​-2023​ ​വ​ർ​ഷ​ത്തി​ൽ​ ​ഒ​ന്നാം​ ​റാ​ങ്ക് ​നേ​ടി​യ​ ​എ​ൽ.​ആ​ർ​ദ്ര​‌​യ്ക്ക് ​ഫൗ​ണ്ടേ​ഷ​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ക്യാഷ് ​അ​വാ​ർ​ഡ് ​മ​ന്ത്രി​ ​നൽകി.
ക​വി​യും​ ​ഫൗ​ണ്ടേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​പ്ര​ഭാ​വ​ർ​മ്മ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പി​ന്നാ​ലെ​യു​ള്ള​ ​ത​ല​മു​റ​യ്ക്കും​ ​സ്വീ​കാ​ര്യ​നാ​കു​ക​യെ​ന്ന​ ​അ​പൂ​ർ​വ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​യ​ ​വ്യ​ക്തി​യാ​ണ് ​എ​ൻ.​രാ​മ​ച​ന്ദ്ര​നെ​ന്ന് ​അ​ദ്ദേ​ഹം​ ​അ​നു​സ്മ​രി​ച്ചു.
മു​ൻ​നി​യ​മ​സ​ഭാ​ ​സ്‌​പീ​ക്ക​ർ​ ​എം.​വി​ജ​യ​കു​മാ​ർ​ ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​കേ​ര​ള​കൗ​മു​ദി​യും​ ​പ​ത്രാ​ധി​പ​ർ​ ​കെ.​സു​കു​മാ​ര​നും​ ​എ​ൻ.​രാ​മ​ച​ന്ദ്ര​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ചെ​ന്നും​ ​മ​ന്ത്രി​യു​ടെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി,​ ​പി.​എ​സ്.​സി​ ​അം​ഗം​ ​തു​ട​ങ്ങി​യ​ ​നി​ല​ക​ളി​ലും​ ​മി​ക​വ് ​കാ​ട്ടാ​ൻ​ ​എ​ൻ.​രാ​മ​ച​ന്ദ്ര​ന് ​ക​ഴി​ഞ്ഞെ​ന്നും​ ​വി​ജ​യ​കു​മാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​ന്ന​ത്തെ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​നെ​യും​ ​ചാ​റ്റ് ​ജി.​പി.​ടി​യെ​യും​ ​വെ​ല്ലു​ന്ന​ ​അ​ഗാ​ധ​മാ​യ​ ​അ​റി​വാ​യി​രു​ന്നു​ ​എ​ൻ.​രാ​മ​ച​ന്ദ്ര​ന്റെ​ ​മു​ഖ​മു​ദ്ര​യെ​ന്ന് ​മു​ൻ​മ​ന്ത്രി​ ​പ​ന്ത​ളം​ ​സു​ധാ​ക​ര​ൻ​ ​അ​നു​സ്മ​രി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​കേ​ര​ള​കൗ​മു​ദി​ ​ചീ​ഫ് ​എ​ഡി​റ്റ​ർ​ ​ദീ​പു​ ​ര​വി,​ ​മു​ൻ​മ​ന്ത്രി​ ​ബാ​ബു​ ​ദി​വാ​ക​ര​ൻ, സെ​ക്ര​ട്ട​റി​ ​എ​സ്.​മ​ഹാ​ദേ​വ​ൻ​ ​ത​മ്പി,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​പി.​ആ​ർ.​ല​ക്ഷ്മി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​സെ​ക്ര​ട്ട​റി​ ​പി.​പി.​ജെ​യിം​സ് ​സ്വാ​ഗ​ത​വും​ ​ശാ​ലി​നി.​എം.​ദേ​വ​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

Advertisement
Advertisement