''സമീപകാലത്തൊന്നും കേരളത്തിൽ നിന്ന് സ്ത്രീ പ്രതിനിധികളെ അസംബ്ളിയിലോ പാർലമെന്റിലോ എത്തിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല''

Monday 10 June 2024 12:42 PM IST

സമീപകാലത്തൊന്നും കേരളത്തിൽ നിന്ന് സ്ത്രീ പ്രതിനിധികളെ അസംബ്ളിയിലോ പാർലമെന്റിലോ എത്തിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല എന്ന് സാമൂഹിക നിരീക്ഷകൻ മുരളി തുമ്മാരുകുടി. പശ്ചിമ ബംഗാളിൽ നിന്നും വിജയിച്ച സ്ത്രീ പ്രാതിനിധ്യത്തെ കേരളത്തിലെ അവസ്ഥയുമായി താരതമ്യം ചെയ‌്തുകൊണ്ടാണ് തുമ്മാരുകുടിയുടെ വിലയിരുത്തൽ.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിൽ നിന്നുള്ള വനിത എംപി. മാരുടെ എണ്ണം 11 ആണ്, അവരുടെ മൊത്തം എം.പി.മാരിൽ 38 ശതമാനം. ഇന്ത്യൻ പാർലമെൻറിൽ ഇത്തവണ വനിതാ പ്രാതിനിധ്യം 13 ശതമാനമാണ്. കേരളത്തിൽ നിന്നും പാർലമെന്റിലേക്ക് ഈ വർഷം എത്തുന്ന സ്ത്രീകളുടെ എണ്ണം പുരാതന ഇന്ത്യ ഗണിത ശാസ്ത്രത്തിന് നൽകിയ വലിയ സംഭാവന ആണെന്ന് പറയപ്പെടുന്നു (പൂജ്യം) എന്ന പരിഹാസവും തുമ്മാരുകുടിയുടെ കുറിപ്പിലുണ്ട്.

എഴുത്തിന്റെ പൂർണരൂപം-

''ഇതൊക്കെ കാണുമ്പോൾ ആണ്.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിൽ നിന്നുള്ള വനിത എംപി. മാരുടെ എണ്ണം 11 ആണ്, അവരുടെ മൊത്തം എം.പി.മാരിൽ 38 ശതമാനം. അവിടെ 1000 പുരുഷ വോട്ടർമാർക്ക് 968 വനിത വോട്ടർമാരാണുള്ളത്.

ഇന്ത്യൻ പാർലമെൻറിൽ ഇത്തവണ 74 വനിത എം.പി.മാർ ഉണ്ടായിരിക്കും. കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് വനിതാ അംഗങ്ങൾ കുറവ്. എന്നാലും മൊത്തത്തിൽ 13 ശതമാനം. ഇന്ത്യയിൽ 1000 പുരുഷ വോട്ടർമാർക്ക് 948 വനിത വോട്ടർമാരാണുള്ളണ്.


കേരളത്തിലെ വോട്ടർമാരിൽ 51ശതമാനം സ്ത്രീകളാണ്, അതായത് പുരുഷ വോട്ടർമാരെക്കാളും അധികം. വോട്ടു ചെയ്തവരിൽ 52 ശതമാനം സ്ത്രീകളാണ്. കേരളത്തിൽ നിന്നും പാർലമെന്റിലേക്ക് ഈ വർഷം എത്തുന്ന സ്ത്രീകളുടെ എണ്ണം പുരാതന ഇന്ത്യ ഗണിത ശാസ്ത്രത്തിന് നൽകിയ വലിയ സംഭാവന ആണെന്ന് പറയപ്പെടുന്നു.

സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കുന്നതിലൂടെ അല്ലാതെ സമീപകാലത്തൊന്നും കേരളത്തിൽ നിന്ന് സ്ത്രീ പ്രതിനിധികളെ കൂടുതൽ അസംബ്ളിയിലോ പാർലമെന്റിലോ എത്തിക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല.

ആ കാലം വരുമെന്ന് പ്രതീക്ഷിക്കാം

മുരളി തുമ്മാരുകുടി''

ഇതൊക്കെ കാണുന്പോൾ ആണ്.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിൽ നിന്നുള്ള വനിത എംപി. മാരുടെ എണ്ണം 11 ആണ്, അവരുടെ മൊത്തം...

Posted by Muralee Thummarukudy on Sunday 9 June 2024

Advertisement
Advertisement