ഗ്രാമീണ ലൈബ്രറികൾ ഇനി വിരൽത്തുമ്പിൽ

Tuesday 11 June 2024 1:36 AM IST
ആലുവ താലൂക്കിലെ ലൈബ്രേറിയൻമാർക്കായുള്ള പബ്ലിക് സോഫ്ട് വെയർ പരിശീലനം ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: വായനക്കാർ ആഗ്രഹിക്കുന്ന ഏതു പുസ്തകവും ലഭ്യമാക്കുവാൻ ലൈബ്രറി കൗൺസിൽ ഒരുങ്ങുകയാണ്. പബ്ലിക് സോഫ്റ്റ് വെയർ പദ്ധതിയിലൂടെ കേരളത്തിലെ എല്ലാ ലൈബ്രറികളും ഡിജിറ്റലൈസേഷനിലേക്ക് മാറുന്നതോടെയാണി​ത്.
ഇന്നും നാളെയും ലൈബ്രേറിയൻ, ലൈബ്രറി സെക്രട്ടറി എന്നിവർക്ക് ഗൂഗിൾ ഫോമിലൂടെയുള്ള ആപ്പിന്റെ പബ്ലിക് സോഫ്ട് വെയർ പരിശീലനം നൽകും.

ആലുവ താലൂക്കിലെ ലൈബ്രറേറിയന്മാർക്കുള്ള സോഫ്റ്റ് വെയർ പരിശീലനം എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ. രവിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, ടി.പി. വേലായുധൻ, പി. തമ്പാൻ, എസ്.എ.എം. കമാൽ, വി.കെ. അശോകൻ, കെ.എ. രാജേഷ്, ഷാജി മോൻ എന്നിവർ സംസാരിച്ചു. ഡി.ആർ. രാജേഷ്, എ.എസ്. ജയകുമാർ, ഉഷാദേവി എന്നിവർ ക്ലാസെടുത്തു.

ആലുവ താലൂക്കിലെ 92 ലൈബ്രറികൾക്കും പരിശീലം നൽകും. എല്ലാ വായനശാലകളും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഡിജിറ്റൽ പദ്ധതിയിൽ ഉൾപ്പെടും.

എം.ആർ. സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി, ലൈബ്രറി കൗൺസിൽ

Advertisement
Advertisement