ബെർക്കലി യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടി ഹരിലാൽ കൃഷ്ണ

Tuesday 11 June 2024 4:44 AM IST

തിരുവനന്തപുരം:ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കലിയിൽ നിന്നും മലയാളിയായ ഹരിലാൽ കൃഷ്ണ പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടി.

ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്റെയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ സുരേന്ദ്രന്റെയും മകനാണ് ഹരിലാൽ.പബ്ലിക് പോളിസിയിൽ ലോകത്തിലെ ഒന്നാമത് നിൽക്കുന്ന പ്രോഗ്രാമാണ് ബെർക്കലി എം.പി.പി.

ഹരിലാൽ ഉൾപ്പെടെ ആകെ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് ഈ നേട്ടം സ്വന്തമാക്കാനായത്. ഡൽഹി സ്വദേശികളായ അദിതി ചുഗ്, മായങ്ക് ഭൂഷൺ എന്നിവരാണ് മറ്റ് രണ്ടു പേർ. ഡൽഹി ഐ.ഐ.ടിയിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിൽ ബി.ടെക് + എംടെക് ആറാം റാങ്കോടു കൂടി പൂർത്തിയാക്കിയ ശേഷമാണ് ഹരിലാൽ പബ്ലിക് പോളിസിയിലേക്ക് ചുവടുമാറ്റിയത്. ഇതിനിടയിൽ ഒരു വർഷത്തോളം ജർമ്മനിയിൽ റ്വത് അച്ചൻ (RWTH Aachen) യൂണിവേഴ്സിറ്റിയിൽ ക്യാറ്റലിസിസുമായി ബന്ധപ്പെട്ട ഗവേഷണവും നടത്തി. മലപ്പുറം ജില്ലയിലെ മൂക്കുതല സ്വദേശിയാണ്. സഹോദരൻ യദുലാൽ കൃഷ്ണ.

Advertisement
Advertisement