മിനുങ്ങും കാ​പ്പാ​ട് ​ബീ​ച്ചും ഭ​ട്ട് ​റോ​ഡ് ​തീ​ര​വും

Tuesday 11 June 2024 12:23 AM IST
കാപ്പാട് ബീച്ച്

കോഴിക്കോട്: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കാപ്പാട് ബീച്ച് സംരക്ഷണത്തിന് 99.90 ലക്ഷത്തിന്റെ ഭരണാനുമതി. റെയിൻ ഷെൽട്ടറുകളടക്കം പൊട്ടിപ്പൊളിഞ്ഞും കാടുമൂടിയും സഞ്ചാരികൾക്ക് ഭീഷണിയായ കാപ്പാട് ബീച്ച് നവീകരണത്തിന് താത്ക്കാലിക ആശ്വാസത്തിനെങ്കിലും ഫണ്ട് വകയിരുത്തിയത് ടൂറിസം രംഗത്ത് ഉണർവാകും. കോഴിക്കോട് ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാർക്കിലെ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് 96.50 ലക്ഷം രൂപയുടെയും ഭരണാനുമതിയായതായി ഡി.ടി.പി.സി ചെയർമാൻ അറിയിച്ചു.

ഹാർബർ എൻജിനീയറിംഗ് വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റ് വിനോദ സഞ്ചാര വകുപ്പിൽ സമർപ്പിച്ചതിനെ തുടർന്നാണ് ഭരണാനുമതി. കഴിഞ്ഞ മഴക്കാലത്ത് ബ്ലിസ് പാർക്കിലെ സംരക്ഷണ ഭിത്തികളുടെ ഒരുഭാഗവും കാപ്പാട് ബീച്ചിലെ സംരക്ഷണ ഭിത്തികളുടെ ഒരുഭാഗവും തകരുകയും കടൽഭിത്തിക്ക് നാശം സംഭവിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഹാർബർ എൻജിനീയറിംഗ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കിയത്. പദ്ധതികളുടെ നിർവഹണ ചുമതല ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിനാണ്.

Advertisement
Advertisement