ബേപ്പൂർ മുരളീധര പണിക്കരുടെ 'ഓർമ്മയിലെ ഓളങ്ങൾ ' പ്രകാശനം ചെയ്തു

Tuesday 11 June 2024 12:24 AM IST
ബേപ്പൂർ മുരളീധര പണിക്കർ രചിച്ച 'ഓർമ്മയിലെ ഓളങ്ങൾ' നോവൽ അളകാപുരിയിൽ സാഹിത്യകാരൻ യു.കെ. കുമാരൻ എം.പി. പത്മനാഭന് നൽകി പ്രകാശനം ചെയ്യുന്നു

കോഴിക്കോട് : ബേപ്പൂർ മുരളീധര പണിക്കരുടെ നോവൽ 'ഓർമ്മയിലെ ഓളങ്ങൾ ' സാഹിത്യകാരൻ യു.കെ.കുമാരൻ പ്രകാശനം ചെയ്തു. എഴുത്തുകാരെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് യു.കെ.കുമാരൻ പറഞ്ഞു. ഓരോ എഴുത്തുകാർക്കും ഏതെങ്കിലും സവിശേഷത ഉണ്ടാകും.താൻ ഉദ്ദ്യേശിച്ച കാര്യങ്ങൾ സമൂഹത്തിന് പ്രയോജനകരമാക്കി മാറ്റി എങ്ങിനെ ഭംഗിയായി അവതരിപ്പിക്കാൻ കഴിയുമെന്ന് അനുഭവം കൊണ്ട് പഠിച്ച എഴുത്തുകാരനാണ് മുരളീധര പണിക്കർ . തനിക്ക് നിയുക്തമായ മേഖലയിൽ നിന്ന് കൊണ്ട് സാഹിത്യ പ്രവർത്തനം ഏറെ ആത്മാർത്ഥയോടെ നടത്തുന്ന എഴുത്തുകാരനാണ് അദ്ദേഹം. ജീവിതത്തെ സത്യസന്ധമായി അവതരിപ്പിക്കുവാൻ പണിക്കർക്ക് കഴിയുന്നുവെന്നത് ഈ നോവലിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. അളകാപുരിയിൽ നടന്ന ചടങ്ങിൽ നവാസ് പൂനൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.പി.പത്മനാഭൻ , ലിപി അക്ബർ , എം.ഗോകുൽ ദാസ് , അജീഷ് അത്തോളി , ഇ.എം.രാജാമണി , വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. ബേപ്പൂർ മുരളീധര പണിക്കരുടെ 90ാമത് പുസ്തകമാണ് 'ഓർമ്മയിലെ ഓളങ്ങൾ '.

Advertisement
Advertisement