കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ  കെ.എസ്.യു മുന്നണി പിടിച്ചു  

Tuesday 11 June 2024 4:31 AM IST

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എം.എസ്.എഫും,കെ.എസ്.യുവും ഉൾപ്പെടുന്ന യു.ഡി.എസ്.എഫ് സഖ്യം മുഴുവൻ സീറ്റും എസ്.എഫ്.ഐയിൽ നിന്ന് പിടിച്ചെടുത്തു. അഞ്ചു ജനറൽ സീറ്റും അഞ്ചു ജില്ലാ എക്സിക്യൂട്ടീവും ഉൾപ്പെടെ 10 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് .

ചെയർപേഴ്സണായി കെ.എസ്.യു വിന്റെ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ പി. നിഥിൻ ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു ജനറൽ സെക്രട്ടറിയായി എം.എസ്.എഫിലെ പുറമണ്ണൂർ മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പി. മുഹമ്മദ് സഫ്വാൻ ,വൈസ് ചെയർമാനായി എം.എസ്.എഫിലെ ഫാറൂഖ് കോളേജിലെ പി.കെ.അർഷാദ്, ലേഡി വൈസ് ചെയർമാനായി എം.എസ്.എഫിലെ മയിലുംപുറം സ്വാമിവിവേകാനന്ദ സെന്റർ ഓഫ് ടീച്ചർ എജ്യുക്കേഷനിലെ കെ.ടി.ഷബ്ന , ജോയിന്റ് സെക്രട്ടറിയായി കെ.എസ്.യുവിലെ കൽപ്പറ്റ എൻ. എം .എസ് . എം കോളേജിലെ കെ.പി അശ്വിൻ നാഥ് . കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവായി എം.എസ്.എഫിലെ ജാഫർ ടി. തുണ്ടിയിൽ, മലപ്പുറം ജില്ലാ എക്സിക്യൂട്ടീവായി എം.എസ്.എഫിലെ പി.കെ മുബഷിർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്, തൃശൂർ വയനാട് ജില്ലാ എക്സിക്യൂട്ടീവ് എസ്.എഫ്.ഐക്കാണ്.

Advertisement
Advertisement