നീറ്റ് യു.ജി പരീക്ഷാഫലം: വ്യാപക വിദ്യാർത്ഥി പ്രതിഷേധം

Tuesday 11 June 2024 12:00 AM IST

ന്യൂഡൽഹി : നീറ്റ് യു.ജി പരീക്ഷാഫലത്തിൽ ക്രമക്കേട് ആരോപിച്ച് ഡൽഹി വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്ത് ഇടതു വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. എസ്.എഫ്.ഐയും ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയനുമാണ് പ്രതിഷേധമുയർത്തിയത്. വിവാദ ഗ്രേസ് മാർക്കിടലിൽ ഉൾപ്പെടെ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. നൂറുകണക്കിന് വിദ്യാ‌ർത്ഥികൾ പങ്കെടുത്തു. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ എ.ബി.വി.പിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

 അന്വേഷിക്കണമെന്ന് എ.എ റഹീം എം.പി

നീറ്റ് പരീക്ഷാ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് എ.എ റഹീം എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പരീക്ഷയിൽ ഗുരുതരമായ ക്രമക്കേടുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രവേശന പരീക്ഷകൾ സുതാര്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 എം.എസ്.എഫും സുപ്രീംകോടതിയിൽ

നീറ്റ് യു.ജി പരീക്ഷാഫലത്തിലെ ഗ്രേസ് മാർക്കിൽ വിവാദം തുടരുന്നതിനിടെ, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ വിദ്യാർത്ഥി സംഘടനയാണ്. വിഷയം സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശിലെ ജരിപതേ കാർത്തിക് എന്ന വിദ്യാർത്ഥിയും ഹ‌ർജി നൽകി.

1563 വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കിലാണ് സംശയമുയർന്നത്. ഒ.എം.ആർ ഷീറ്റുകൾ നൽകാൻ വൈകിയതിനാൽ ആറു സെന്ററുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് അധികൃതരുടെ വിശദീകരണം. യാതൊരു മാനദണ്ഡവും പാലിക്കാതെ ഗ്രേസ് മാർക്ക് നൽകിയത് ഏകപക്ഷീയമാണെന്നും ഹർജിയിൽ ആരോപിച്ചു. പരീക്ഷാഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹ‌ർജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്.

ഏ​കീ​കൃ​ത​ ​കു​ർ​ബാ​ന​യ്ക്ക്
വൈ​ദി​ക​ർ​ക്ക് ​അ​ന്ത്യ​ശാ​സ​നം

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ഏ​കീ​കൃ​ത​ ​കു​ർ​ബാ​ന​ ​ജൂ​ലാ​യ് ​മൂ​ന്നു​ ​മു​ത​ൽ​ ​ന​ട​പ്പാ​ക്കാ​ൻ​ ​വൈ​ദി​ക​ർ​ക്ക് ​സി​റോ​മ​ല​ബാ​ർ​സ​ഭ​യു​ടെ​ ​അ​ന്ത്യ​ശാ​സ​നം.​ ​അ​തി​നു​ ​ശേ​ഷ​വും​ ​ഏ​കീ​കൃ​ത​ ​കു​ർ​ബാ​ന​ ​അ​ർ​പ്പി​ക്കാ​ത്ത​ ​വൈ​ദി​ക​രെ​ ​പു​റ​ത്താ​ക്കും.​ ​ജ​നാ​ഭി​മു​ഖ​ ​കു​ർ​ബാ​ന​യി​ൽ​ ​പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് ​വി​ശ്വാ​സി​ക​ൾ​ക്കും​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.
ഇ​തു​സം​ബ​ന്ധി​ച്ച് ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​റാ​ഫേ​ൽ​ ​ത​ട്ടി​ലും​ ​എ​റ​ണാ​കു​ളം​ ​അ​ങ്ക​മാ​ലി​ ​അ​പ്പ​സ്തോ​ലി​ക് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​ബോ​സ്കോ​ ​പു​ത്തൂ​രും​ ​സം​യു​ക്ത​മാ​യി​ ​പു​റ​ത്തി​റ​ക്കി​യ​ ​സ​ർ​ക്കു​ല​ർ​ ​അ​ടു​ത്ത​ ​ഞാ​യ​റാ​ഴ്ച​ ​ഇ​ട​വ​ക​പ്പ​ള്ളി​ക​ളി​ൽ​ ​വാ​യി​ക്കും.
വ​ത്തി​ക്കാ​നി​ൽ​ ​മാ​ർ​പ്പാ​പ്പ​യെ​ ​ബി​ഷ​പ്പു​മാ​ർ​ ​സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ് ​തീ​രു​മാ​നം.​ ​അ​നു​സ​രി​ക്കാ​ത്ത​വ​ർ​ ​നാ​ലാം​ ​തീ​യ​തി​ ​മു​ത​ൽ​ ​പൗ​രോ​ഹി​ത്യ​ ​ശു​ശ്രൂ​ഷ​ക​ൾ​ ​ന​ട​ത്തു​ന്ന​ത് ​വി​ല​ക്കും.​ ​ഇ​ട​വ​ക​ക​ളു​ടെ​യും​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ഭ​ര​ണ​ച്ചു​മ​ത​ല​ക​ളി​ൽ​ ​നി​ന്ന് ​അ​വ​രെ​ ​ഒ​ഴി​വാ​ക്കും.
സ​ഭ​ ​വി​ല​ക്കു​ന്ന​ ​വൈ​ദി​ക​ർ​ ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കു​ന്ന​ ​വി​വാ​ഹ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​അ​സാ​ധു​വാ​കും.​ ​ഏ​കീ​കൃ​ത​ ​കു​ർ​ബാ​ന​ ​അ​ർ​പ്പി​ക്കാ​മെ​ന്ന് ​രേ​ഖാ​മൂ​ലം​ ​അ​റി​യി​ക്കാ​ത്ത​വ​ർ​ക്ക് ​വൈ​ദി​ക​പ​ട്ടം​ ​ന​ൽ​കി​ല്ല.
സി​ന​ഡി​ന്റെ​ ​തീ​രു​മാ​ന​വും​ ​മാ​ർ​പ്പാ​പ്പ​യു​ടെ​ ​നി​ർ​ദ്ദേ​ശ​വും​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ഒ​രു​വി​ഭാ​ഗം​ ​വൈ​ദി​ക​ർ​ ​ത​യ്യാ​റാ​കാ​ത്ത​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​അ​ന്ത്യ​ശാ​സ​നം.

Advertisement
Advertisement