മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ് 

Tuesday 11 June 2024 12:41 AM IST

തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദേശീയ മെഡിക്കൽ കൗൺസിലിന്റെ നിർബന്ധിത അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ് ആരംഭിച്ചു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി ആശുപത്രി ഡയറക്ടറും സി ഇ ഒയുമായ ഡോക്ടർ ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എലിസബത്ത് ജോസഫ്, എൻ.എം.സി കോർഡിനേറ്റർ ഡോക്ടർ സൈറു ഫിലിപ്പ്, മെഡിക്കൽ എജ്യുക്കേഷൻ ഡീൻ ഡോക്ടർ തോമസ് ചാക്കോ എന്നിവർ പങ്കെടുത്തു. യോഗ്യത അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് 30 മെഡിക്കൽ അദ്ധ്യാപകർക്കാണ് പരിശീലനം നൽകുന്നത്.

Advertisement
Advertisement