ഫിലിം സൊസൈറ്റികൾക്ക് പ്രസക്തിയേറെ : അടൂർ ഗോപാലകൃഷ്ണൻ

Tuesday 11 June 2024 12:55 AM IST

പത്തനംതിട്ട: ഒരു കാരണവശാലും കുട്ടികളെ കാണിക്കാൻ പാടില്ലാത്ത വഷളൻ സിനിമകളാണ് നമ്മുടെ സ്വീകരണ മുറികളിൽ കയറിയിറങ്ങുന്നതെന്നും ഈ സാഹചര്യത്തിലാണ് മികച്ച സിനിമകൾ കാണിക്കുന്ന ഫിലിം സൊസൈറ്റികൾ പ്രസക്തമാകുന്നതെന്നും ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. . പത്തനംതിട്ട ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌കൂളിൽ ഒമ്പതാം ക്ലാസുകാരാട് സിനിമയ്ക്ക് തിരക്കഥ എഴുതാൻ പറയുന്നത് ശരിയല്ല. കുട്ടികൾക്ക് സിനിമയെക്കുറിച്ച് അവബോധം നൽകിയതിന് ശേഷമാകണം സിനിമയ്ക്ക് തിരക്കഥ എഴുതാൻ പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സൊസൈറ്റി പ്രസിഡന്റ് ജി. വിശാഖൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അടൂരിനെ ആദരിച്ചു. എ. മീരാസാഹിബ്, മധു ഇറവങ്കര, പി.എസ്. രാജേന്ദ്രപ്രസാദ്, എം.എസ്. സുരേഷ്, എ. മീരാസാഹിബ്, പി.എസ്. രാജേന്ദ്രപ്രസാദ്, രഘുനാഥൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.ഉണ്ണികൃഷ്ണൻ പൂഴിക്കാട്, രാജേഷ് ഓമല്ലൂർ, ചിത്ര സി. മേനോൻ, ബിനു ജി. തമ്പി, അഡ്വ. റോയി തോമസ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement