അഗതി മന്ദിരത്തിൽ നിന്ന് കാണാതായ അന്തേവാസി മരിച്ചനിലയിൽ
Tuesday 11 June 2024 12:23 PM IST
കണ്ണൂർ: അഗതി മന്ദിരത്തിൽ നിന്ന് കാണാതായ അന്തേവാസി മരിച്ചനിലയിൽ. പനച്ചിക്കൽ സ്വദേശി ചന്ദ്രനാണ് മരിച്ചത്. കണ്ണൂർ ചെറുപുഴ തിരുമേനിയിലെ തോട്ടിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ചട്ടിവയലിലെ അഗതി മന്ദിരമായ സ്‌നേഹ ഭവനിലെ അന്തേവാസിയാണ് ചന്ദ്രൻ. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ചന്ദ്രനെ കാണാതായത്. തുടർന്ന് അഗതി മന്ദിരത്തിലെ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.