13 വില്ലേജുകളിൽ സർവ്വേ 'സ്മാർട്ട്'

Wednesday 12 June 2024 12:03 AM IST

കൊച്ചി: ജില്ലയിൽ സ്മാർട്ടായി 'സ്മാർട്ട് സർവ്വേ'. 13 വില്ലേജുകളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സർവ്വേ പൂർത്തിയാക്കി. കണയന്നൂർ, തിരുവാങ്കുളം, രാമമംഗലം, ഫോർട്ട്‌കൊച്ചി, ആമ്പല്ലൂർ, പല്ലാരിമംഗലം, വാളകം, ഇടക്കൊച്ചി, പൂണിത്തുറ, മട്ടാഞ്ചേരി, തോപ്പുംപടി, മണീട്, പള്ളുരുത്തി എന്നിവിടങ്ങളിലാണ് സർവ്വേ കഴിഞ്ഞത്. നെടുമ്പാശേരി, ഇടപ്പള്ളി സൗത്ത്, തെക്കുംഭാഗം, പാലക്കുഴ, ചേലാമറ്റം, കുമ്പളങ്ങി വില്ലേജുകളിൽ രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. കുഴുപ്പിള്ളി, ഏഴിക്കര, കടുങ്ങല്ലൂർ വില്ലേജുകളിൽ സർവ്വേ ഉടൻ ആരംഭിക്കും. എന്റെ ഭൂമി പോർട്ടൽ വഴി ഓൺലൈനായി ഡിജിറ്റൽ സ്‌കെച്ച് പരിശോധിക്കാം. വ്യക്തി വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്യണം. തുടർന്ന് തണ്ടപ്പേർ-സർവേ നമ്പർ ഉപയോഗിച്ച് വസ്തുവിന്റെ ഡിജിറ്റൽ സ്‌കെച്ച് പരിശോധിക്കാം. ആധാരം പ്രകാരമുള്ള വിസ്തീർണവും അതിരുകളും പരിശോധിക്കാനാകും. മുൻപ് വരച്ച സ്‌കെച്ചുകളുമായി ഒത്തുനോക്കാം. സ്‌കെച്ച് സംബന്ധിച്ച പരാതികൾ ഡിജിറ്റൽ സർവേ ക്യാംപ് ഓഫീസിൽ സമർപ്പിക്കാം.

Advertisement
Advertisement