'കാക്കനാട് ജയിലിൽ ചട്ടലംഘനം'

Wednesday 12 June 2024 12:17 AM IST

കൊ​ച്ചി​:​ ​കാ​ക്ക​നാ​ട് ​ജി​ല്ലാ​ ​ജ​യി​ലി​ൽ​ ​ച​ട്ട​ങ്ങ​ൾ​ക്ക് ​വി​രു​ദ്ധ​മാ​യി​ ​ത​ട​വു​കാ​രെ​ ​ദി​വ​സം​ ​മു​ഴു​വ​ൻ​ ​സെ​ല്ലു​ക​ളി​ൽ​ ​പൂ​ട്ടി​യി​ടു​ന്ന​താ​യി​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​യാ​യ​ ​പീ​പ്പി​ൾ​സ് ​യൂ​ണി​യ​ൻ​ ​ഫോ​ർ​ ​സി​വി​ൽ​ ​ലി​ബ​ർ​ട്ടീ​സ് ​(​പി.​യു.​സി.​എ​ൽ​).​ ​പ്ര​ഭാ​ത​കൃ​ത്യ​ങ്ങ​ൾ​ക്ക് ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​മാ​ത്രം​ ​തു​റ​ന്നു​വി​ടു​ന്ന​തൊ​ഴി​ച്ചാ​ൽ​ 23​ ​മ​ണി​ക്കൂ​റും​ ​ത​ട​വു​കാ​ർ​ ​സെ​ല്ലി​നു​ള്ളി​ലാ​ണെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ട​താ​യി​ ​പി.​യു.​സി.​എ​ൽ​ ​സം​സ്ഥാ​ന​ഘ​ട​കം​ ​ക​ൺ​വീ​ന​ർ​ ​പി.​ ​ച​ന്ദ്ര​ശേ​ഖ​ർ​ ​അ​റി​യി​ച്ചു.​ 87​ ​പേ​രെ​ ​മാ​ത്രം​ ​പാ​ർ​പ്പി​ക്കാ​ൻ​ ​ശേ​ഷി​യു​ള്ള​ ​ജി​ല്ലാ​ ​ജ​യി​ലി​ൽ​ ​ശ​രാ​ശ​രി​ 180​-200​ ​ത​ട​വു​കാ​ർ​ ​പ്ര​തി​ദി​നം​ ​ഉ​ണ്ടാ​കാ​റു​ണ്ട്.​ ​ഇ​ത്ര​യ​ധി​യ​കം​ ​ത​ട​വു​കാ​രെ​ ​സെ​ല്ലു​ക​ളി​ൽ​ ​ദി​വ​സം​ ​മു​ഴു​വ​ൻ​ ​പൂ​ട്ടി​യി​ടു​ന്ന​ത് ​തീ​ർ​ത്തും​ ​മ​നു​ഷ്യ​ത്വ​ ​വി​രു​ദ്ധ​മാ​ണെ​ന്നും​ ​പി.​യു.​സി.​എ​ൽ.​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​അ​ഡ്വ.​പി.​ച​ന്ദ്ര​ശേ​ഖ​ർ,​ ​അ​ഡ്വ.​സി.​ ​രാ​മ​ൻ,​ ​സു​ജാ​ ​ഭാ​ര​തി​ ​എ​ന്നി​വ​രാ​ണ് ​പി.​യു.​സി.​എ​ൽ.​ അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​

Advertisement
Advertisement