വിദ്യാർത്ഥികളെ സംരംഭകരാക്കും: പരിഷ്കരിച്ച പാഠ്യപദ്ധതിയുമായി സാങ്കേതിക സർവകലാശാല

Wednesday 12 June 2024 12:00 AM IST

തിരുവനന്തപുരം: പഠനശേഷം ജോലി എന്നതിനപ്പുറം വിദ്യാർത്ഥികളെ സംരംഭകരാക്കുകയെന്ന ലക്ഷ്യത്തോടെ സാങ്കേതിക സർവകലാശാല ബി.ടെക് പാഠ്യപദ്ധതി പരിഷ്കരിച്ചു. പുതിയ കരിക്കുലം ഈ അദ്ധ്യയനവർഷം നിലവിൽവരും.

സാങ്കേതിക മുന്നേറ്റങ്ങളിൽ വിദ്യാർത്ഥികളുടെ പ്രാവീണ്യമുറപ്പാക്കാൻ എല്ലാ പഠനശാഖകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് എന്നിവ പാഠ്യവിഷയവുമാക്കി. പരിഷകരിച്ച പാഠ്യപദ്ധതിക്കായി സർവകലാശാല അദ്ധ്യാപകർക്ക് പരിശീലനം സംഘടിപ്പിക്കും.വിദ്യാർത്ഥികളെ തൊഴിൽദാതാക്കളാക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ വ്യവസായമേഖലയുമായി കൈകോർക്കാനും സിലബസ് രൂപീകരണത്തിൽ അക്കാഡമിക വ്യവസായ പങ്കാളിത്തമുറപ്പാക്കാനുമുള്ളതാണ് പുതിയ കരിക്കുലം

പ്രോജക്ട്

അധിഷ്ഠിതം

ക്ലാസ് റൂം പഠനത്തിനുപരി വിദ്യാർത്ഥികൾ പ്രോജക്ടുകളിൽ ഏർപ്പെടുന്ന വിദ്യാഭ്യാസരീതി. നാസ്‌കോം, കെഡിസ്‌ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ സർക്കാർ, സർക്കാരിതര സംരംഭങ്ങളുടെ സഹായത്തോടെയാണ് പദ്ധതികൾ.

ഇന്റേൺഷിപ്പുകൾ

വ്യവസായമേഖലയിൽ വിദ്യാർത്ഥികളുടെ പരിചയസമ്പത്ത് വർദ്ധിപ്പിക്കാൻ ഏഴാമത്തേയോ എട്ടാമത്തേയോ സെമസ്റ്ററിൽ ആറ് മാസത്തെ ഇന്റേൺഷിപ്പ്. നാലു മുതൽ ആറുമാസം വരെ തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാം.

ചലഞ്ച്

കോഴ്സുകൾ

പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായി ചിട്ടപ്പെടുത്തിയതാണ് 'ചലഞ്ച് കോഴ്സുകൾ'. 'ചലഞ്ച് കോഴ്സു'കളായി തിരഞ്ഞെടുത്തു പഠിക്കാവുന്ന വിഷയങ്ങൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാ : ഏഴ്, എട്ട് സെമസ്റ്ററുകളിലെ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് മുൻ സെമസ്റ്ററുകളിൽ പൂർത്തിയാക്കാം. ഇങ്ങനെ ചലഞ്ച് കോഴ്സുകളിലൂടെ ബിടെക് പൂർത്തിയാക്കാൻ 170 ക്രെഡിറ്റുകൾ (ജയിക്കാൻ 160 ക്രെഡിറ്റ് മതി ) നേടുന്ന വിദ്യാർത്ഥിക്ക് അവസാന രണ്ട് സെമസ്റ്ററുകളിൽ ഒന്ന് ഇന്റേൺഷിപ്പിനായി ഉപയോഗിക്കാം.

സംരംഭകത്വ

കോഴ്സുകൾ

സംരംഭകത്വത്തിൽ മൈനർ സംരംഭകത്വത്തിൽ കൂടുതൽ അറിവ് വേണ്ട വിദ്യാർത്ഥികൾക്ക് അത് 'മൈനർ' വിഷയമായി പഠിക്കാനവസരം.

പി.ബി.എൽ

മോഡലുകൾ
വ്യവസായങ്ങൾ തൊഴിൽ നൈപുണ്യമുള്ള എൻജിനീയർമാരെ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിൽ പ്രൊജക്ട് ബേസ്ഡ് ലേണിംഗിന്റെ പ്രസക്തി.

ഐച്ഛിക

വിഷയങ്ങൾ

വിദ്യാർത്ഥികളുടെ താത്പര്യങ്ങൾക്കും കരിയർലക്ഷ്യങ്ങൾക്കും അനുസൃതമായ കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരം നൽകി ഐച്ഛിക വിഷയങ്ങൾ വർദ്ധിപ്പിച്ചു.

മുൻകാലങ്ങളിൽ എല്ലാ എൻജിനീയറിംഗ് പ്രോഗ്രാമുകളിലും ഫിസിക്സ്, മാത്സ്, കെമിസ്ട്രി തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾക്ക് ഒരേ സിലബസാണ് പഠിപ്പിച്ചിരുന്നതെങ്കിൽ പുതിയ പാഠ്യപദ്ധതിയിൽ, തിരഞ്ഞെടുക്കുന്ന കോഴ്സിന് അനുസൃതമായ പ്രസക്തിയോടെയാവും പഠനം. ഉദാ - ബിയോ മെഡിക്കൽ എൻജിനീയറിംഗിലെ മാത്‌സും, ഫുഡ് ടെക്‌നോളജിയിലെ മാത്‌സും വ്യത്യസ്തമായിരിക്കും.

Advertisement
Advertisement