2022ലെ നീറ്റ് പി.ജി ഹർജികൾ തള്ളി

Wednesday 12 June 2024 12:00 AM IST

ന്യൂഡൽഹി: 2022ലെ നീറ്റ് പി.ജി പരീക്ഷയ്‌ക്ക് സുതാര്യതയില്ലെന്ന് ആരോപിച്ചുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ഹർജികൾ കാലഹരണപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റെ നടപടി. ഉത്തരസൂചികയും, ഉത്തരഷീറ്റുകളും പുറത്തുവിടണമെന്ന് ഹർജികളിൽ ആവശ്യപ്പെട്ടിരുന്നു.

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്ഥ​ലം​മാ​റ്റം:
ഹ​ർ​ജി​ ​വി​ധി​ ​പ​റ​യാ​ൻ​ ​മാ​റ്റി

കൊ​ച്ചി​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​സ്ഥ​ലം​മാ​റ്റം​ ​റ​ദ്ദാ​ക്കി​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​(​കെ.​എ.​ടി​)​ ​പു​റ​പ്പെ​ടു​വി​ച്ച​ ​ഉ​ത്ത​ര​വി​നെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ ​ഹ​ർ​ജി​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​പ​റ​യാ​ൻ​ ​മാ​റ്റി.​ ​ജ​സ്റ്റി​സ് ​എ.​ ​മു​ഹ​മ്മ​ദ് ​മു​ഷ്താ​ഖ്,​ ​ജ​സ്റ്റി​സ് ​ശോ​ഭ​ ​അ​ന്ന​മ്മ​ ​ഈ​പ്പ​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​വി​ശ​ദ​വാ​ദം​ ​കേ​ട്ടു.​ ​സ്ഥ​ലം​മാ​റ്റ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​ത്സ്ഥി​തി​ ​തു​ട​രാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​നേ​ര​ത്തേ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.

കീം​ 2024​ ​ഉ​ത്ത​ര​സൂ​ചി​ക​കൾ
പ്ര​സി​ദ്ധീ​ക​രി​ച്ചു


തി​രു​വ​ന​ന്ത​പു​രം​ ​:​ 2024​ ​ജൂ​ൺ​ ​അ​ഞ്ച് ​മു​ത​ൽ​ 10​ ​വ​രെ​ ​കേ​ര​ള​ത്തി​ലെ​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലെ​ ​വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​കൂ​ടാ​തെ​ ​മും​ബ​യ്,​ ​ഡ​ൽ​ഹി,​ ​ദു​ബാ​യ് ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​വ​ച്ച് ​ന​ട​ത്തി​യ​ 2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​എ​ൻ​ജി​നി​യ​റിം​ഗ്/​ ​ഫാ​ർ​മ​സി​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​(​C​B​T​)​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​ർ​:​ 0471​ 2525300.

വ​നി​താ​ ​ക​മ്മി​ഷ​നി​ൽ​ ​ടൈ​പ്പി​സ്റ്റ്,
ജൂ​നി​യ​ർ​ ​സൂ​പ്ര​ണ്ട്

തി​രു​വ​ന​ന്ത​പു​രം​:​ ​വ​നി​താ​ ​ക​മ്മി​ഷ​നി​ൽ​ ​എ​ൽ.​ഡി​ ​ടൈ​പ്പി​സ്റ്റ്,​ ​ജൂ​നി​യ​ർ​ ​സൂ​പ്ര​ണ്ട് ​ത​സ്തി​ക​ക​ളി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​ന​ത്തി​ന് ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​സ​മാ​ന​ ​ത​സ്തി​ക​യി​ൽ​ ​സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​നി​ശ്ചി​ത​ ​ഫോ​റ​ത്തി​ലെ​ ​അ​പേ​ക്ഷ​ ​നി​രാ​ക്ഷേ​പ​പ​ത്രം​ ​സ​ഹി​തം​ ​മേ​ല​ധി​കാ​രി​ ​മു​ഖേ​ന​ ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി,​ ​കേ​ര​ള​ ​വ​നി​താ​ക​മ്മി​ഷ​ൻ,​ ​ലൂ​ർ​ദ്ദ് ​പ​ള്ളി​ക്കു​സ​മീ​പം,​ ​പി.​എം.​ജി,​ ​പ​ട്ടം​ ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം​ ​–​ 695004​ ​വി​ലാ​സ​ത്തി​ൽ​ 29​ന​കം​ ​ല​ഭി​ക്ക​ണം.

Advertisement
Advertisement