ചർച്ചയില്ലാതെ ബിൽ പാസാക്കിയത് നടപടി വേഗത്തിലാക്കാൻ: മന്ത്രി രാജേഷ്

Wednesday 12 June 2024 12:00 AM IST

തിരുവനന്തപുരം:തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാനാണ് 2024-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി)ബില്ലും കേരള മുനിസിപ്പാലിറ്രി ഭേദഗതി ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാതെ പാസാക്കിയതെന്ന് മന്ത്രി എം.ബി.രാജേഷ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൊണ്ടുവന്ന ക്രമപ്രശ്നത്തിന്

സഭയിൽ വിശദീകരണം നൽകുകയായിരുന്നു മന്ത്രി.

ബിൽ 2019ൽ ഓർഡിനൻസായും 2020ൽ നിയമഭേദഗതിയായി നിയമസഭയിലും കൊണ്ടുവന്നതാണ്. അന്ന് സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും സഭ രണ്ടു തവണ ചർച്ച ചെയ്യുകയുമുണ്ടായി. പക്ഷെ പാസാക്കാൻ കഴിഞ്ഞില്ല. അതേ ബില്ലാണ് കുത്തും കോമയും പോലും മാറാതെ വീണ്ടും കൊണ്ടുവന്നത്. ഇക്കാര്യം മന്ത്രി കെ.രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവുമായി സംസാരിച്ച് ധാരണയിലെത്തിയിരുന്നതാണ്.. ഗ്രാമപഞ്ചായത്തുകളിലെ വാർഡ് വിഭജനം കഴിഞ്ഞാണ് ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിൽ നടക്കേണ്ടത്. വിവിധ ഘട്ടങ്ങളായുള്ള നടപടിക്രമങ്ങൾ പാലിക്കണം. 2025 നവംബറിൽ തിരഞ്ഞെടുപ്പ് നടത്തി ഭരണസമിതികൾ അധികാരത്തിൽ വരേണ്ടതുണ്ടെന്നും മന്ത്രി വിശദമാക്കി.

പ്രതിപക്ഷം പ്രതിഷേധിച്ചതിന്റെ പേരിൽ ബിൽ പാസാക്കുന്നതിന്റെ നടപടിക്രമങ്ങളൊക്കെ കാറ്റിൽപ്പറത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്ന മോദി ശൈലിയിലാണിത്. കേരള നിയമസഭയുടെ പാരമ്പര്യത്തെ കളഞ്ഞുകുളിച്ചും ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കിയും ഏകപക്ഷീയമായ നടപടിയാണ് സ്വീകരിച്ചത്. നിയമസഭയ്ക്ക് തന്നെ അപമാനകരമായ സംഭവത്തിൽ സ്പീക്കർ കൃത്യമായ റൂളിങ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധനവിനിയോഗം ഒഴികെയുള്ള എല്ലാ ബില്ലുകളും ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റിയുടെയോ, സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്കു ശേഷം മാത്രം പാസാക്കുന്നത്

തന്നെയാണ് ഏറ്റവും അഭികാമ്യമെന്ന് റൂളിംഗിൽ ചെയർ വ്യക്തമാക്കി.അതേസമയം,

2025ൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുള്ളതിനാൽ ബിൽ അടിയന്തരമായി പാസ്സാക്കേണ്ട സാഹചര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് റൂളിംഗിൽ വ്യക്തമാക്കി.

പെ​രി​യാ​റി​ൽ​ 13.56 കോ​ടി​യു​ടെ​ ​മ​ത്സ്യ​നാ​ശം

തി​രു​വ​ന​ന്ത​പു​രം​:​ ​പെ​രി​യാ​റി​ൽ​ ​ഏ​ലൂ​ർ​ ​ഫെ​റി​ ​ഭാ​ഗ​ത്ത് 13.56​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​മ​ത്സ്യ​നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​വി​വ​ര​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​റി​യി​ച്ചു.​ ​മ​ത്സ്യ​ക്കൃ​ഷി​ക്കാ​ർ​ക്കു​ള്ള​ ​ന​ഷ്ട​പ​രി​ഹാ​രം​ ​സം​ബ​ന്ധി​ച്ച് ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ല​ഭി​ക്കു​ന്ന​ ​മു​റ​യ്‌​ക്ക് ​ഉ​ചി​ത​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും​ ​ടി.​ജെ.​വി​നോ​ദി​ന്റെ​ ​സ​ബ്മി​ഷ​ന് ​മു​ഖ്യ​മ​ന്ത്രി​ .​മ​റു​പ​ടി​ ​ന​ൽ​കി. .​ ​പെ​രി​യാ​റി​ന്റെ​ ​തീ​ര​ത്തു​ള്ള​ ​ഫാ​ക്ട​റി​ക​ളി​ൽ​ ​നി​ന്നും​ ​രാ​സ​മാ​ലി​ന്യം​ ​ഒ​ഴു​ക്കി​വി​ട്ട​താ​യി​ ​ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.​ ​പാ​ഴ്ജ​ലം​ ​ശു​ദ്ധീ​ക​ര​ണ​ത്തി​നു​ ​ശേ​ഷം​ ​പു​റ​ന്ത​ള്ളു​ന്ന​തി​ന് ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ ​അ​ഞ്ച് ​വ്യ​വ​സാ​യ​ശാ​ല​ക​ളി​ൽ​ ​നി​ന്നും​ ​മ​ലി​ന​ജ​ലം​ ​ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​യി​ല്ല.​ ​ഏ​ലൂ​ർ,​എ​ട​യാ​ർ​ ​ഭാ​ഗ​ത്തു​ള്ള​ ​വ്യ​വ​സാ​യ​ ​ശാ​ല​ക​ൾ​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡ് ​പ​രി​ശോ​ധി​ച്ചി​രു​ന്നു.​ .​ ​വെ​ള്ള​ത്തി​ന്റെ​ ​സാ​മ്പി​ൾ​ ​പ​രി​ശോ​ധി​ച്ച​തി​ൽ​ ​ഡി​സോ​ൾ​വ്ഡ് ​ഓ​ക്‌​സി​ജ​ന്റെ​ ​അ​ള​വ് ​മ​ത്സ്യ​ങ്ങ​ൾ​ക്ക് ​ജീ​വി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ ​അ​ള​വി​ലും​ ​കു​റ​വാ​ണെ​ന്ന് ​ക​ണ്ടെ​ത്തി. മ​ഴ​ ​ശ​ക്ത​മാ​യ​തോ​ടെ​ ​പാ​താ​ളം​ ​റെ​ഗു​ലേ​റ്റ​ർ​ ​കം​ ​ബ്രി​ഡ്‌​ജി​ന്റെ​ ​ഷ​ട്ട​ർ​ ​തു​റ​ന്ന​പ്പോ​ൾ​ ​റെ​ഗു​ലേ​റ്റ​റി​ന് ​മു​ക​ൾ​ ​വ​ശ​ത്തു​നി​ന്ന് ​ഓ​ക്‌​സി​ജ​ന്റെ​ ​അ​ള​വു​ ​കു​റ​ഞ്ഞ​ ​ജ​ലം​ ​കൂ​ടു​ത​ലാ​യി​ ​ഒ​ഴു​കി​യെ​ത്തി​യ​താ​ണ് ​മ​ത്സ്യ​നാ​ശ​ത്തി​ന് ​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ​ക​ണ്ടെ​ത്ത​ൽ.