പാഠ്യപദ്ധതി: മൂല്യനിർണയത്തിൽ സമഗ്ര മാറ്റം വരും

Wednesday 12 June 2024 12:00 AM IST

തിരുവനന്തപുരം: വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഭാഗമായി മൂല്യനിർണ്ണയത്തിലും സമഗ്രമായ മാറ്റം കൊണ്ടു വരുമെന്ന് ശി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

വിദ്യാഭ്യാസ കോൺക്ലേവ് ഇക്കാര്യം ചർച്ചചെയ്ത് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇനി സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും എം.വിജിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു
2005 മുതൽ നാം പിന്തുടർന്നു പോരുന്ന ടേം പരീക്ഷകളുടെയും നിരന്തര വിലയിരുത്തലിന്റെയും രീതിശാസ്ത്രങ്ങൾ ചർച്ചചെയ്യുകയും വേണ്ട തിരുത്തലുകൾ നടത്തുകയും വേണം. പ്രൈമറി തലത്തിൽ സമഗ്രഗുണമേന്മാ പദ്ധതിയും പഠനപിന്തുണാ പരിപാടിയും നടപ്പിലാക്കി വരികയാണ്.ഈ ഘട്ടത്തിൽ മൂല്യനിർണ്ണയ പ്രക്രിയയുടേയും പരിഷ്‌കരണം ആവശ്യമാണ്.സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയഅന്തർദേശീയ പഠനങ്ങളിൽ/സർവ്വേകളിഎന്നും മുന്നിൽ നിന്ന സംസ്ഥാനം എന്ന നിലയിൽ കഴിഞ്ഞ വർഷം ചില പഠനങ്ങളിൽ പിന്നാക്കം പോയത് ഗൗരവമായി വിലയിരുത്തേണ്ടതാണ്.
2021ൽ നടന്ന നാഷണൽ അച്ചീവ്‌മെന്റ് സർവ്വെ (നാസ്) പ്രകാരം മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ ഭാഷ, ഗണിതം, സയൻസ്, സോഷ്യൽസയൻസ് എന്നീ വിഷയങ്ങളിലെ സ്‌കോറിനെ അടിസ്ഥാനപ്പെടുത്തിയപ്പോൾ ചില കുറവുകൾ കാണുന്നുണ്ട്. പത്താം ക്ലാസിലെ ഗണിതത്തിലുംഹചെറിയ കുറവുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ദേശീയ തലത്തിൽ നടപ്പിലാക്കിയ എട്ടാം ക്ലാസു വരെയുള്ള ഓൾ പ്രൊമോഷൻ നയം സംസ്ഥാനവും പിൻതുടരുകയാണ്. എല്ലാവരും വിജയിക്കുന്ന ഈ നയം മൂല്യനിർണ്ണയ

പ്രക്രിയകളുടെ ഗൗരവത്തെ ചോർത്തിക്കഞ്ഞോ എന്ന സംശയം നിലനിൽക്കുന്നുവെന്ന്

മന്ത്രി പറഞ്ഞു.

ധ​ന​ ​പ്ര​തി​സ​ന്ധി
മ​റി​ക​ട​ക്കാൻ
പ​ദ്ധ​തി​യി​ല്ല​:​ ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​തി​രൂ​ക്ഷ​മാ​യ​ ​ധ​ന​ ​പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ​സം​സ്ഥാ​നം​ ​ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ച്ച്,​ ​ചെ​ല​വു​ ​ചു​രു​ക്കി​ ​അ​തി​നെ​ ​മ​റി​ക​ട​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ഒ​രു​ ​പ​ദ്ധ​തി​യു​മി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​നി​യ​മ​സ​ഭ​യി​ൽ​ ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ ​ബി​ല്ലി​നെ​ ​എ​തി​ർ​ത്ത് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​തൊ​ഴി​ലി​ല്ലാ​യ്മ​യു​ള്ള​ ​സം​സ്ഥാ​ന​മാ​ണ് ​കേ​ര​ളം.​ 31​ ​ശ​ത​മാ​നം.​ ​ആ​റു​ ​മാ​സ​മാ​യി​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്നി​ല്ല.​ ​സ​പ്ലൈ​കോ​യി​ൽ​ ​അ​വ​ശ്യ​ ​സാ​ധ​ന​ങ്ങ​ളി​ല്ല.​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ്പ​റേ​ഷ​ന് ​മ​രു​ന്ന് ​വി​ത​ര​ണം​ ​ചെ​യ്യാ​നാ​കു​ന്നി​ല്ല.​ ​സ​ർ​ക്കാ​രി​ന്റെ​ ​തെ​റ്റാ​യ​ ​ന​ട​പ​ടി​ക​ളു​ടെ​ ​ഇ​ര​ക​ൾ​ ​ഓ​രോ​ ​വീ​ട്ടി​ലു​മു​ണ്ടാ​കും.​ ​അ​തി​ന്റെ​ ​പ്ര​തി​ഫ​ല​ന​മാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​ക്കെ​തി​രെ​ ​ജ​ന​ങ്ങ​ൾ​ ​പ്ര​ക​ടി​പ്പി​ച്ച​ത്.

Advertisement
Advertisement