ശേഖരിക്കുന്ന മാലിന്യങ്ങൾ നീക്കാതെ ഹരിതകർമ്മസേന

Wednesday 12 June 2024 1:51 AM IST
മമത നഗർ റസിഡൻസ് അസോസിയേഷനിലെ വീടുകളിൽ നിന്ന് ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നു

കൊല്ലം: ഹരിതകർമ്മ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നതായി മമത നഗർ റസിഡൻസ് അസോസിയേഷൻ ആരോപിച്ചു. നഗർവാസികളിൽ നിന്ന് എല്ലാ മാസവും കൃത്യമായി യൂസർഫീ വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദിവസങ്ങളോളം വിവിധ ഭാഗങ്ങളിൽ ചാക്കുകളിൽ കൂട്ടിയിടുന്നതാണ് പതിവ്. തെരുവ് നായ്ക്കൾ ഇവ കടിച്ചുകീറി വഴികളിൽ നിറയ്ക്കുന്നു. നഗറിൽ ഇതുവരെ മഴക്കാല പൂർവ്വ ശുചീകരണം നടക്കാത്തതിനാൽ മഞ്ഞപ്പിത്തമടക്കമുള്ള സാംക്രമിക രോഗങ്ങൾക്കും ഏറെ സാദ്ധ്യതയുണ്ട്. മാലിന്യങ്ങൾ അടിയന്തരമായി നീക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. നഗർ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ അദ്ധൃക്ഷത വഹിച്ചു. സെക്രട്ടറി ആർ.അനിൽകുമാർ, ആർ രാമചന്ദ്രൻ പിള്ള, പി.നെപ്പോളിയൻ, എം.അൻവറുദ്ദീൻ, ജി. അരുൺ കുമാർ, ശ്രീകുമാർ വാഴാങ്ങൽ, പി.ജയകുമാർ, ആർ.രവി, ടി.സി. ജോർജ്ജ്, ഡി.സോമശേഖരൻ പിള്ള, ഗണേശൻ, വി. ഹരിഹരമണി എന്നിവർ സംസാരിച്ചു.

Advertisement
Advertisement