മഴക്കാല രോഗങ്ങളെ നേരിടാൻ ആയുർവേദ ആശുപത്രികൾ സജ്ജം

Wednesday 12 June 2024 12:02 AM IST
ആയുർവേദ ആശുപത്രികൾ

കോ​ഴി​ക്കോ​ട്:​ ​മ​ഴ​ക്കാ​ല​ ​രോ​ഗ​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ആ​രോ​ഗ്യ​ ​സം​ര​ക്ഷ​ണ​ ​ഔ​ഷ​ധ​ക്കൂ​ട്ടു​ക​ളു​മാ​യി​ ​ജി​ല്ല​യി​ലെ​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​ക​ൾ​ ​സ​ജ്ജം.​ ​എ​ല്ലാ​ ​ഡി​സ്‌​പെ​ൻ​സ​റി​ക​ളി​ലും​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​പ​നി,​ ​ചു​മ​ ​ക്ലി​നി​ക്കു​ക​ൾ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചു.​ ​
കൊ​തു​കി​നെ​ ​അ​ക​റ്റാ​നും​ ​അ​ന്ത​രീ​ക്ഷ​ ​ശു​ദ്ധി​ക്കു​മാ​യി​ ​പു​ക​യ്ക്കാ​നു​ള്ള​ ​അ​പ​രാ​ജി​ത​ ​ധൂ​പ​ ​ചൂ​ർ​ണം,​ ​കു​ടി​ക്കാ​നു​ള്ള​ ​വെ​ള്ളം​ ​തി​ള​പ്പി​ക്കു​മ്പോ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഔ​ഷ​ധ​ ​ചൂ​ർ​ണം​ ​തു​ട​ങ്ങി​യ​വ​ ​പ​ഞ്ചാ​യ​ത്ത് ​ആ​യു​ർ​വേ​ദ​ ​ഡി​സ്പെ​ൻ​സ​റി​ക​ൾ​ ​വ​ഴി​ ​സൗ​ജ​ന്യ​മാ​യി​ ​വി​ത​ര​ണം​ ​തു​ട​ങ്ങി.​ ​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ക​ൾ,​ ​പ​റ​മ്പി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​കൊ​തു​ക് ​ക​ടി​യി​ൽ​ ​നി​ന്ന് ​ര​ക്ഷ​തേ​ടാ​ൻ​ ​ലേ​പ​ന​ങ്ങ​ൾ, ആ​രോ​ഗ്യ​ര​ക്ഷ​യ്ക്കും​ ​രോ​ഗ​ ​പ്ര​തി​രോ​ധ​ത്തി​നും​ ​തയ്യാറാക്കുന്ന ​ ​ഔ​ഷ​ധ​ക്ക​ഞ്ഞി​യിൽ​ ​ചേ​ർ​ക്കു​ന്ന​ ​ഔ​ഷ​ധ​ങ്ങ​ൾ​ ​എ​ന്നി​വ​ ​എ​ല്ലാ​ ​ഡി​സ്‌​പെ​ൻ​സ​റി​ക​ളി​ലും​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​ല​ഭി​ക്കും.പ​നി,​ ​ചു​മ,​ ​ജ​ല​ദോ​ഷം​ ​മു​ത​ലാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള​ ​ചി​കി​ത്സ​യ്ക്ക് ​പു​റ​മെ​ ​അ​സു​ഖ​ശേ​ഷ​മു​ണ്ടാ​വു​ന്ന​ ​ക്ഷീ​ണ​മ​ക​റ്റാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ ​മ​രു​ന്നു​ക​ൾ,​ ​പ​നി​ക്കു​ ​ശേ​ഷം​ ​ആ​ഴ്ച​ക​ളും​ ​മാ​സ​ങ്ങ​ളും​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​വ​ര​ണ്ട​ ​ചു​മ​യ്ക്കു​ള്ള​ ​ചി​കി​ത്സ​ ​എ​ന്നി​വയും​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​സജ്ജമാക്കിയിട്ടുണ്ട്.പ​ക​ർ​ച്ച​വ്യാ​ധി​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജി​ല്ലാ​ ​എ​പ്പി​ഡ​മി​ക് ​ക​ൺ​ട്രോ​ൾ​ ​സെ​ല്ലും​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചു.​ ​

രോഗങ്ങളെ പ്രതിരോധിക്കാം

?ഔഷധങ്ങൾ ഇട്ട് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക.
?പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക
?ആഹാര സാധങ്ങൾ വൃത്തിയുള്ള അന്തരീക്ഷത്തിൽ അടച്ചു സൂക്ഷിക്കുക
?കൊതുകിനു വളരാൻ സഹായിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക
?മുറിവുള്ള കാലുകളുമായി മലിന ജലത്തിൽ ഇറങ്ങരുത്
?വിശപ്പിനനുസരിച്ച് മാത്രം ആഹാരം കഴിക്കുക.

ജി​ല്ല​യി​ലെ​ ​ആ​യു​ർ​വേ​ദ​ ​ഡി​സ്‌​പെ​ൻ​സ​റി​ക​ളി​ലും​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​ജൂ​ൺ​ ​ഒ​ന്ന് ​മു​ത​ൽ​ ​പ​നി,​ ​ചു​മ​ ​ക്ലി​നി​ക്കു​ക​ൾ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചു.​ ​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​​ ​മെ​ഡി​ക്ക​ൽ​ ​ക്യാ​മ്പു​ക​ൾ,​ ​ബോ​ധ​വ​ത്ക്ക​ര​ണ​ ​ക്ലാ​സു​ക​ൾ​ ​എ​ന്നി​വ​ ​ന​ട​ത്തു​ന്നു​ണ്ട്.
ഡോ.​ ​അ​മ്പി​ളി​കു​മാ​രി.​ടി​ ,​​​ ​ ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഇ​ൻ​ ​ചാ​ർ​ജ്ജ് .

Advertisement
Advertisement