4 റൺസിന്  3-ാം ജയം സൂപ്പർ 8ൽ ദക്ഷിണാഫ്രിക്ക

Wednesday 12 June 2024 1:06 AM IST

ന്യൂ​യോ​ർ​ക്ക്:​ ​ ഈ ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ നാലുറൺസിന് ബംഗ്ളാദേശിനെ തോൽപ്പിച്ച ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി. ബാ​റ്റ​ർ​മാ​രെ​ ​വ​ട്ടം​ ​ക​റ​ക്കു​ന്ന​ ​ന്യൂയോർക്കിലെ നാ​സ്സൊ​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​സ്റ്റേ​ഡി​യ​ത്തി​ലെ പിച്ചിൽ ട്വന്റി-20 ലോകകപ്പിലെ ഏറ്റവും ചെറിയ ടോട്ടൽ പ്രതിരോധിച്ച് ജയം നേടിയ ടീമായി റെക്കാഡ് സൃഷ്ടിച്ചാണ് ദക്ഷിണാഫ്രിക്ക അടുത്ത ഘട്ടത്തിലേക്കുള്ള സീറ്റുറപ്പിച്ചത്.

ഗ്രൂപ്പ് ഡിയിൽയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് വിജയത്തിനടുത്തെത്തിയെങ്കിലും 109/7ന് അവരുടെ വെല്ലുവിളി അവസാനിച്ചു (). അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ 11 റൺസ് വേണമായിരുന്നു. എന്നാൽ ആ ഓവറിൽ ജാകെർ അലിയുടേയും (8), മഹമദുള്ളയുടേയും (27) വിക്കറ്റുകൾ വീഴ്ത്തിയ കേശവ് മഹാരാജ് 6 റൺസ് മാത്രം നൽകി ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. മഹാരാജ് മൂന്നും റബാദയും നോർക്യേയും 2 വിക്കറ്റ് വീതവും വീഴ്ത്തി. 37 റൺസെടുത്ത തൗഹിദ് ഹൃദോയിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.

നേരത്തേ​ മൂന്ന്​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ത​ൻ​സിം​ ​സാ​കി​ബും​ രണ്ട്​ ​വി​ക്ക​റ്റ് ​നേ​ടി​യ​ ​ടാ​സ്കി​നു​മാ​ണ് ​ക​രു​ത്തു​റ്റ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ബാ​റ്റിം​ഗ് ​നി​ര​യെ​ ​പി​ടി​ച്ചു​കെ​ട്ടി​യ​ത്.​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ 23​/4​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ ​ഹെൻറി​ച്ച് ​ക്ലാ​സ്സ​നും​ ​(46​),​ ​ഡേ​വി​ഡ് ​മി​ല്ല​റും​ ​(39​)​ ​ചേ​ർ​ന്നാ​ണ് ​കൂ​ട്ട​ത്ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ര​ക്ഷി​ച്ച​ത്.​ ​അ​ഞ്ചാം​ ​വി​ക്ക​റ്റി​ൽ​ 79​ ​പ​ന്തി​ൽ​ ​ഇ​രു​വ​രും​ 79​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ 100​ ​ക​ട​ത്തി.​ ​ക്ലാ​സ്സ​നെ​ ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി​ ​

ടാസ‌്കിനാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.

113

ഈ ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ 119 റൺസ് പ്രതിരോധിച്ച ഇന്ത്യയുടെ റെക്കാഡാണ് മണിക്കൂറുകൾക്കകം ദക്ഷിണാഫ്രിക്ക തകർത്തത്.

നിയമം ജയിച്ചു, ബംഗ്ളാദേശ് തോറ്റു
ലെഗ് ബൈയായി ലഭിക്കേണ്ടിയിരുന്ന നാലു റൺസ് ഫീൽഡ് അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ നഷ്ടമായതാണ് ബംഗ്ളാദേശിന്റെ തോൽവിയിൽ നിർണായകമായത്.

16 ഓവറുകൾ പൂർത്തിയായപ്പോൾ ബംഗ്ളാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത് 24 പന്തുകളിൽ 27 റൺസായിരുന്നു. നിലയുറപ്പിച്ച് കഴിഞ്ഞിരുന്ന മഹ്മൂദുള്ളയും തൗഹീദ് ഹൃദോയ്‌യുമായിരുന്നു ക്രീസിൽ

ബാർട്ട്മാൻ എറിഞ്ഞ 17-ാം ഓവറിന്റെ രണ്ടാം പന്ത് ഫ്ളിക്ക് ചെയ്യാൻ ശ്രമിച്ച മഹ്മൂദുള്ളയുടെ പാഡിൽകൊണ്ട് പിന്നിലെ ബൗണ്ടറി കടന്നു. ദക്ഷിണാഫ്രിക്കൻ ടീം എൽ.ബിക്ക് വേണ്ടി അപ്പീൽ ചെയ്തപ്പോൾ ഫീൽഡ് അമ്പയർ സാം നൊഗയാസ്കി വിരലുയർത്തി.

മഹ്മൂദുള്ള ഒൗട്ടിനെതിരെ ഡിസിഷൻ റിവ്യു അപ്പീൽ നൽകി. ടി.വി അമ്പയർ ദൃശ്യങ്ങൾ പരിശോധിച്ച് വിക്കറ്റ് അല്ലെന്ന് വിധിച്ചു. എന്നാൽ ലെഗ് ബൈ ആയി ലഭിക്കേണ്ട നാലുറൺസ് ഐ .സി.സി നിയമപ്രകാരം ബംഗ്ളാദേശിന് ലഭിച്ചില്ല.

ഫീൽഡ് അമ്പയർ ഔട്ട് നൽകിയാൽ പന്ത് ഡെഡ് ബാളായി മാറുമെന്നതിനാലാണ് ഈ റൺസ് ലഭിക്കാതിരുന്നത്. അമ്പയറുടെ തീരുമാനം ഡി.ആർ.എസിലൂടെ മാറ്റിയാലും റൺസ് ലഭിക്കില്ല.

കളി തീർന്നപ്പോൾ ബംഗ്ളാദേശ് നാലു റൺസിന് തോറ്റതോടെയാണ് തങ്ങൾക്ക് നഷ്ടമായ നാലുറൺസിന്റെ വില ബംഗ്ളാദേശിന് മനസിലായത്. സോഷ്യൽ മീഡിയയിൽ ബംഗ്ളാ ആരാധകർ ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

Advertisement
Advertisement