ഡി.എ. കുടിശിക: വിശദീകരണം തേടി

Wednesday 12 June 2024 2:31 AM IST

കൊച്ചി: ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക സർക്കാർ കവർന്നെടുക്കുകയാണെന്നാരോപിച്ച് കെ.പി.എസ്.ടി.എ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

2021 ജനുവരി മുതൽ ഡി.എ. കുടിശിക ലഭിക്കാനുള്ളപ്പോൾ 2024 ഏപ്രിൽ ഒന്നു മുതലുള്ളത് നൽകാമെന്നാണ് സർക്കാർ ഉത്തരവ്. അതേസമയം ഐ.എ.എസ്/ ഐ.പി.എസുകാർക്കടക്കം മുൻകാലപ്രാബല്യം അനുവദിച്ചിട്ടുണ്ട്. അദ്ധ്യാപകരോടും മറ്റു ജീവനക്കാരോടുമാണ് ഈ വിവേചനമെന്നും 39 മാസത്തെ ക്ഷാമബത്ത കുടിശികയാണ് നിഷേധിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ വിഷയം 26ന് പരിഗണിക്കാൻ മാറ്റി.

Advertisement
Advertisement